മല്യ വന്നില്ലെങ്കിലും ശിക്ഷ വിധിക്കുമെന്ന് സുപ്രീം കോടതി; കേസ് ജനുവരി 18 ന് പരിഗണിക്കും

മല്യ വന്നില്ലെങ്കിലും ശിക്ഷ വിധിക്കുമെന്ന് സുപ്രീം കോടതി; കേസ് ജനുവരി 18 ന് പരിഗണിക്കും

ന്യൂഡൽഹി: ബാങ്കുകളിൽനിന്ന് 9,000 കോടി രൂപ വായ്പയെടുത്ത് രാജ്യം വിട്ട വിജയ് മല്യക്ക് കോടതിയലക്ഷ്യക്കേസിലെ ശിക്ഷ സംബന്ധിച്ച വാദം പറയാൻ അവസാന അവസരം നൽകി സുപ്രീംകോടതി. മല്യയെ യു.കെ.യിൽനിന്ന് തിരിച്ചെത്തിക്കാൻ എല്ലാവിധ ശ്രമങ്ങളും നടത്തുന്നതായി കഴിഞ്ഞവർഷം ജനുവരി 18-ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

തിരിച്ചെത്തിക്കാനുള്ള നടപടിക്രമങ്ങൾ വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം തനിക്കെഴുതിയ കത്തും അന്ന് സോളിസിറ്റർ ജനറൽ കോടതിക്കു നൽകി. എന്നാൽ മല്യയെത്തുന്നതിനായി ഇനിയും കാത്തിരിക്കാനാവില്ലെന്നും ശിക്ഷ വിധിക്കുന്നതു സംബന്ധിച്ച് ജനുവരി 18-ന് കേസ് പരിഗണനയ്ക്കെടുക്കുമെന്നും ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

കോടതിയലക്ഷ്യക്കേസിൽ കുറ്റക്കാരനാണെന്ന വിധിക്കെതിരേ മല്യ നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. തുടർന്നാണ് മല്യയെ ഹാജരാക്കാൻ ആവശ്യപ്പെട്ടത്. ശിക്ഷയനുഭവിക്കാൻ മല്യ ഇവിടെയെത്തണമെന്നാണ് കോടതി വിധി.

മക്കൾക്ക് നാലുകോടി ഡോളർ (ഏതാണ്ട് 272 കോടി രൂപ) കൈമാറിയതിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ 2017-ലെ ഉത്തരവിനെതിരേ വിജയ് മല്യ നൽകിയ പുനഃപരിശോധനാ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. മക്കൾക്ക് പണം കൈമാറിയ മല്യയുടെ നടപടി വിവിധ കോടതിയുത്തരവുകളുടെ ലംഘനമാണെന്ന് ബാങ്കുകളുടെ കൺസോർഷ്യം പരാതിപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.