ഡല്‍ഹിയിലെ വായു മലിനീകരണം : സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ഡല്‍ഹിയിലെ വായു മലിനീകരണം : സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: ഡൽഹിയിലെ വായു മലിനീകരണ വിഷയം സുപ്രിം കോടതി ഇന്ന് പരിഗണിക്കും. വിദ്യാർത്ഥിയായ ആദിത്യ ദുബേ സമർപ്പിച്ച പൊതു താൽപര്യഹർജിയാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്.

വായു മലിനീകരണം കുറയ്ക്കാൻ കേന്ദ്രസർക്കാരും ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളും സ്വീകരിച്ച നടപടികൾ കോടതി പരിശോധിക്കും. കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിഗണിക്കും.

സെൻട്രൽ വിസ്റ്റ പദ്ധതിക്ക് ദേശീയ പ്രാധാന്യമുള്ളതിനാൽ നിർമാണ പ്രവൃത്തികൾ നിർത്തിവച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങൾ കൃത്യമായി പാലിച്ചാണ് നിർമാണം. രാജ്യതലസ്ഥാന പ്രദേശത്തെ മറ്റ് നിർമാണ പ്രവർത്തികൾക്ക് വിലക്ക് തുടരുന്നുവെന്നും കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.