കോവിഡ് മരണ പട്ടിക: അപേക്ഷകളില്‍ തീരുമാനം നീളുന്നു; നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനായത് കുറച്ചു പേര്‍ക്ക് മാത്രം

കോവിഡ് മരണ പട്ടിക: അപേക്ഷകളില്‍ തീരുമാനം നീളുന്നു; നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനായത് കുറച്ചു പേര്‍ക്ക് മാത്രം

തിരുവനന്തപുരം: സമയപരിധി കഴിഞ്ഞിട്ടും സംസ്ഥാനത്ത് കോവിഡ് മരണ പട്ടികയിലുള്‍പ്പെടുത്താന്‍ നല്‍കിയ അപ്പീലുകളിലും അപേക്ഷകളിലും തീരുമാനമാകാതെ നീളുന്നു. ആശുപത്രികളില്‍ നിന്ന് രേഖകള്‍ ലഭിക്കുന്നത് വൈകുന്നതാണ് കാരണമെന്ന് ആരോഗ്യവകുപ്പ് പറയുന്നു.

എന്നാൽ ജീവനക്കാരുടെ കുറവാണെന്ന് മെഡിക്കല്‍ കോളേജുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതോടെ, നഷ്ടപരിഹാരത്തിനായി വളരെ തുച്ഛം പേര്‍ക്കാണ് ഇതുവരെ അപേക്ഷിക്കാന്‍ കഴിഞ്ഞത്. അതത് ആശുപത്രികളാണ് മരണ അപ്പീലുകളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതെന്നിരിക്കെ, മെഡിക്കല്‍ കോളേജുകളില്‍ നിന്നടക്കം ഇവ ലഭിക്കാന്‍ വലിയ കാലതാമസമുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വിശദീകരിക്കുന്നു. ഇതാണ് വൈകലിനിടയാക്കുന്നത്.

കോവിഡ് ബ്രിഗേഡ് ഉണ്ടായിരിക്കെ കൃത്യമായി മുന്നോട്ടു പോയ സംവിധാനം തകിടം മറിഞ്ഞിരിക്കുകയാണെന്നാണ് മെഡിക്കല്‍ കോളേജുകളടക്കം ആശുപത്രികള്‍ വിശദകരിക്കുന്നത്. അപ്പീല്‍ അംഗീകരിച്ച്‌ രേഖകളും കിട്ടിയ ശേഷം വേണം സര്‍ക്കാര്‍ നല്‍കുന്ന ധനസഹായത്തിന് അപേക്ഷിക്കാന്‍.

എന്നാൽ അപ്പീലുകളില്‍ തീരുമാനം നീളുന്നതോടെ ഇതുവരെ ദുരന്തനിവാരണ വകുപ്പിന് മുന്നിലെത്തിയിരിക്കുന്നത് ആകെ 7100 അപേക്ഷകള്‍ മാത്രമാണ്. ഇതുവരെ ആര്‍ക്കും തുക നല്‍കിയിട്ടുമില്ല. അപേക്ഷകളില്‍ തീരുമാനമെടുക്കാന്‍ 30 ദിവസമെന്നത് ചുരുക്കി ഡൽഹി ഏഴ് ദിവസമാക്കി കുറച്ചിരുന്നു. ചില സംസ്ഥാനങ്ങള്‍ നഷ്ടപരിഹാര തുകയും വിതരണം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.