കാഴ്ചയില്‍ നദിക്ക് കുറുകെയുള്ള പാലത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന തീവണ്ടി; പക്ഷെ ഇതൊരു ഹോട്ടലാണ്

കാഴ്ചയില്‍ നദിക്ക് കുറുകെയുള്ള പാലത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന തീവണ്ടി; പക്ഷെ ഇതൊരു ഹോട്ടലാണ്

അപൂര്‍വ്വമായ ചില ക്രിയേറ്റിവിറ്റികള്‍ പലപ്പോഴും നമ്മെ അതിശയിപ്പിക്കാറുണ്ട്. എന്തിനേറെ പറയുന്നു ചില വീടുകളുടെ നിര്‍മിതി പോലും കൗതുകം നിറയ്ക്കും. കാഴ്ചക്കാരില്‍ കൗതുകം നിറയ്ക്കുന്ന ഒരു ഹോട്ടല്‍ ഒരുങ്ങുകയാണ്. വ്യത്യസ്തമായ എന്തെങ്കിലും ഭക്ഷണ സാധനങ്ങള്‍ക്കൊണ്ടാണ് പലപ്പോഴും ഹോട്ടലുകള്‍ ശ്രദ്ധിക്കപ്പെടാറ്. എന്നാല്‍ ഈ ഹോട്ടല്‍ അങ്ങനെയല്ല. കാരണം കാഴ്ചയില്‍ നദിക്ക് കുറുകെയുള്ള പാലത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന തീവണ്ടി പോലെയാണ് ഈ ഹോട്ടല്‍.


മനോഹരമായി ഒഴുകുന്ന ഒരു നദി. നദിക്ക് കുറുകെ ഒരു പാലവും ഉണ്ട്. ആ പാലത്തിലാണ് നിര്‍ത്തിയിട്ടിരിക്കുന്ന ഒരു ട്രെയിന്‍ പോലെ ഈ ഹോട്ടല്‍ ഒരുങ്ങുന്നത്. ഹോട്ടലിന്റെ ചിത്രങ്ങള്‍ സൂക്ഷിച്ചു നോക്കിയാല്‍ മനസ്സിലാകും അതൊരു ട്രെയിനല്ല ഹോട്ടലാണെന്ന്.

ക്രൂഗര്‍ ഷലാറ്റി എന്നാണ് അത്യപൂര്‍വ്വമായ ഈ ആഡംബര ഹോട്ടലിന്റെ പേര്. ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ നാഷ്ണല്‍ ഹോട്ടല്‍ ഒരുങ്ങുന്നത്. തീവണ്ടി ഹോട്ടലിന്റെ പിറവിക്ക് പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ട്. 1920-കളിലാണ് ക്രൂഗര്‍ നാഷ്ണല്‍ പാര്‍ക്കിലേക്ക് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനം അനുവദിച്ചത്. അക്കാലത്ത് അതിലെ ഓടിയിരുന്ന ഒരു തീവണ്ടി അര്‍ത്ഥരാത്രിയില്‍ ഒരു പാലത്തില്‍ സ്ഥിരമായി നിര്‍ത്തിയിടാറുണ്ടായിരുന്നു. അതേ സ്ഥലത്താണ് പുതിയ തീവണ്ടി ഹോട്ടലിന്റെ നിര്‍മിതി.

നാഷ്ണല്‍ പാര്‍ക്കിലെ സാബീ നദിക്ക് കുറുകെയുള്ള സെലാറ്റി പാലത്തില്‍ സ്ഥിരമായ നിര്‍ത്തിയിട്ടിരിക്കുന്ന പഴയ ട്രെയിനാണ് അധികൃതര്‍ ഹോട്ടലാക്കി മാറ്റുന്നത് എന്നതും ശ്രദ്ധേയമാണ്. അതേസമയം നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെയെത്തിയ സന്ദര്‍ശകരുടെ ഓര്‍മ്മയ്ക്കായാണ് വ്യത്യസ്ത രീതിയില്‍ ഇത്തരത്തില്‍ ഒരു ഹോട്ടല്‍ ഒരുക്കുന്നത്.

മികച്ച സജ്ജീകരണങ്ങളുമുണ്ട് ഹോട്ടലില്‍. അതിവിശിഷ്ടമായ 31 മുറികളാണ് ഹോട്ടലില്‍ ഉള്ളത്. ജില്ലുജാലകങ്ങള്‍ കൊണ്ട് തയാറാക്കിയിരിക്കുന്നതിനാല്‍ പുറത്തിറങ്ങാതെ തന്നെ പാര്‍ക്കിലെ കാഴ്ചകള്‍ മുറികളിലിരുന്ന് ആസ്വദിക്കാന്‍ സാധിക്കും എന്നതാണ് ഈ ഹോട്ടലിലെ മറ്റൊരു പ്രധാന ആകര്‍ഷണം. മാത്രമല്ല ഡൈനിങ് ഏരിയയും സ്വിമ്മിങ് പൂളുമെല്ലാം ഉണ്ടാകും പാലത്തിന് മുകളിലെ ഈ ഹോട്ടലില്‍. നിര്‍മാണത്തിന്റെ അവസാന ഘട്ടം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ വര്‍ഷം അവസനാത്തോടെ ഹോട്ടല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.