വത്തിക്കാന്‍ സിറ്റി: സൈപ്രസ്, ഗ്രീസ് രാജ്യങ്ങളിലെ അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ യാത്ര തിരിച്ചു. രാഷ്ട്രീയ നേതാക്കള്‍, ഓര്‍ത്തഡോക്സ് സഭാ നേതാക്കള്‍, അഭയാര്‍ത്ഥികള്‍ തുടങ്ങിയവരുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തും. മാര്‍പാപ്പയുടെ 35-ാമത് അന്താരാഷ്ട്ര അപ്പസ്തോലിക പര്യടനമാണിത്.
രാവിലെ റോമില്‍നിന്നു യാത്ര തിരിച്ച മാര്‍പാപ്പ തെക്കന്‍ സൈപ്രസിലെ ലാര്‍നാകാ വിമാനത്താവളത്തില്‍ ഇറങ്ങും. ഔദ്യോഗിക സ്വീകരണത്തിനുശേഷം മാറോണീത്താ സഭയുടെ അവര്‍ ലേഡി ഓഫ് ഗ്രേസ് കത്തീഡ്രലില്‍ വൈദികര്‍ അടക്കമുള്ളവരെ കാണും. തുടര്‍ന്ന് തലസ്ഥാനമായ നിക്കോസിയായിലേക്കു പോയി പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ സ്വാഗത സമ്മേളനത്തില്‍ പങ്കെടുക്കും.
വെള്ളിയാഴ്ച രാവിലെ സൈപ്രസ് ഓര്‍ത്തഡോക്സ് ആര്‍ച്ച്ബിഷപ്പ് ക്രിസോസ്റ്റമോസ് രണ്ടാമനുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് നിക്കോസിയായിലെ ജിഎസ്പി സ്റ്റേഡിയത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണം.
ഉച്ചയ്ക്കുശേഷം ഹോളി ക്രോസ് ഇടവക പള്ളിയില്‍ അഭയാര്‍ത്ഥികള്‍ക്കൊപ്പം പ്രാര്‍ത്ഥിക്കും. ശനിയാഴ്ച മാര്‍പാപ്പ ഗ്രീസ് സന്ദര്‍ശനം തുടങ്ങും. തലസ്ഥാനമായ ആഥന്‍സില്‍ ഉച്ചയ്ക്കു മുന്‍പായി എത്തുന്ന മാര്‍പാപ്പ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ സ്വാഗത സമ്മേളനത്തില്‍ പങ്കെടുക്കും.
പ്രസിഡന്റ് കാതറീന, പ്രധാനമന്ത്രി കിറിയാക്കോസ് മിറ്റ്സോതാക്കീസ് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്കുശേഷം ആഥന്‍സിലെ ഓര്‍ത്തഡോക്സ് ആര്‍ച്ച്ബിഷപ് ഹിരോണിമസ് രണ്ടാമനുമായി കൂടിക്കാഴ്ച.
വൈകുന്നേരം ആഥന്‍സിലെ അപ്പസ്തോലിക് നുന്‍ഷ്യേച്ചറില്‍വച്ച് ജസ്വിറ്റ് വൈദികരെ കാണും. ഞായറാഴ്ച മാര്‍പാപ്പ അഭയാര്‍ത്ഥികളുടെ കേന്ദ്രമായ ലെസ്ബോസ് ദ്വീപ് സന്ദര്‍ശിക്കും. വൈകുന്നേരം മെഗാറോണ്‍ കണ്‍സേര്‍ട്ട് ഹാളില്‍ ദിവ്യബലി അര്‍പ്പിക്കും. തിങ്കളാഴ്ച ഉച്ചയോടെ മാര്‍പാപ്പ റോമിലേക്കു മടങ്ങും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.