തട്ടിപ്പ് വീരൻ മോൻസണെ എന്തിനാണ് സംരക്ഷിക്കുന്നത്?; സർക്കാരിനോട് ചോദ്യവുമായി ഹൈക്കോടതി

തട്ടിപ്പ് വീരൻ മോൻസണെ എന്തിനാണ് സംരക്ഷിക്കുന്നത്?; സർക്കാരിനോട് ചോദ്യവുമായി ഹൈക്കോടതി

കൊച്ചി: പുരാവസ്തു വിൽപ്പനയുടെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോൻസൺ മാവുങ്കൽ വിഷയത്തിൽ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. മോൻസന്റെ മുൻ ഡ്രൈവർ അജി നൽകിയ ഹർജി വിശദമായി കേട്ടിട്ടേ തീർപ്പാക്കൂവെന്ന് ഹൈക്കോടതി വ്യക്തമാക്കി.

എന്നാൽ എന്തിനാണ് മോൻസണെ സംരക്ഷിക്കുന്നതെന്ന് കോടതി സർക്കാരിനോട് ആരാഞ്ഞു. സംരക്ഷിക്കുന്നില്ലെനന്നായിരുന്നു സർക്കാർ നൽകിയ മറുപടി. കോടതി ഉയർത്തിയ വിഷയങ്ങൾ എല്ലാം സർക്കാർ ശരി വച്ചിട്ടുണ്ടല്ലോ എന്നും കോടതി ചോദിച്ചു. ഹർജി തീർപ്പാക്കണമെന്നാവിശ്യപെട്ടിട്ടുള്ള ഇത്തരത്തിലുള്ള അപേക്ഷ  ഇതാദ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ ആരോപണം ഉന്നയിക്കുന്നത് വ്യക്തിക്ക് എതിരെ അല്ല കോടതിക്ക് എതിരെ ആണ്.

അതേസമയം കേസിലെ വാദങ്ങൾ ഉന്നയിക്കാൻ ശ്രമിക്കുമ്പോൾ കോടതി തുടർച്ചയായി ഇടപെടുന്നു എന്നും ഇതുമൂലം കൃത്യമായി വാദങ്ങൾ അവതരിപ്പിക്കാൻ കഴിയുന്നില്ലെന്നുമുള്ള ഡിജിപിയുടെ ആക്ഷേപത്തോട് രൂക്ഷമായി പ്രതികരിച്ച കോടതി കാക്കിയിട്ടാൽ കോടതിക്കെതിരെ സംസാരിക്കാം എന്ന് കരുതിയോ എന്ന് കുറ്റപ്പെടുത്തി. കണ്ണ് കെട്ടി വായ് മൂടി ഇരിക്കാനാണോ കോടതിയോട് ആവശ്യപ്പെടുന്നത് എന്നും ഹൈക്കോടതി ചോദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.