ഗുജറാത്തില്‍ കൊടുങ്കാറ്റ്: ബോട്ട് മറിഞ്ഞ് എട്ട് മത്സ്യത്തൊഴിലാളികളെ കാണാതായി

ഗുജറാത്തില്‍ കൊടുങ്കാറ്റ്: ബോട്ട് മറിഞ്ഞ് എട്ട് മത്സ്യത്തൊഴിലാളികളെ കാണാതായി

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ബോട്ടുകള്‍ മറിഞ്ഞ് എട്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. കൊടുങ്കാറ്റില്‍ പെട്ട് ഗിര്‍ സോമനാഥ് ജില്ലയില്‍ നിന്നാണ് മത്സ്യത്തൊഴിലാളികളെ കാണാതായതായത്. കടല്‍ തീരത്തിന് സമീപം നങ്കൂരമിട്ടിരുന്ന ബോട്ടുകള്‍ കൊടുങ്കാറ്റില്‍ മറിയുകയായിരുന്നു.

ബോട്ടില്‍ ഉണ്ടായിരുന്ന 12 പേരില്‍ നാല് പേര്‍ തീരത്തേക്ക് നീന്തി കയറി. കാണാതായവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനമാണ് പുരോഗമിക്കുന്നത്.

ചുഴലിക്കാറ്റിനെത്തുടര്‍ന്ന് തീരത്ത് നങ്കൂരമിട്ടിരുന്ന 10 ബോട്ടുകളെങ്കിലും പൂര്‍ണമായും 40 ബോട്ടുകള്‍ ഭാഗികമായും തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.