കോട്ടയം : അടുത്ത അധ്യയന വർഷം മുതൽ എംജി സർവ്വകലാശാലയിൽ എം എ സുറിയാനി പ്രൈവറ്റ് രജിസ്‌ട്രേഷൻ അനുവദിച്ചു. കഴിഞ്ഞ മാസം കൂടിയ സിൻഡിക്കേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് സമർപ്പിച്ച അപേക്ഷയിന്മേൽ തീരുമാനമെടുത്തത്.
നിലവിൽ റെഗുലർ സ്ട്രീമിൽ എം എ സുറിയാനി എംജിയിൽ ലഭ്യമാണ്. ഇപ്പോഴത്തെ ഉത്തരവനുസരിച്ച് ഏതെങ്കിലും ഡിഗ്രി ഉള്ളവർക്ക് MA സുറിയാനി കോഴ്‌സിന് പ്രൈവറ്റ് ആയി ചേർന്നു പഠിക്കാവുന്നതാണ്. അഡ്മിഷൻ നടപടികൾ സംബന്ധിച്ച് സർവ്വകലാശാലാ അറിയിപ്പ് തുടർന്നുണ്ടാകും.
കഴിഞ്ഞ മാസം എം ജി യൂണിവേഴ്സിറ്റി യിൽ പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർത്ഥികൾക്ക് സെക്കൻഡ് ലാംഗ്വേജ് ആയി സുറിയാനിയും സുറിയാനി സാഹിത്യവും അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.