ന്യുഡല്‍ഹി: ഡല്‍ഹി വായു മലിനീകരണത്തില്‍ വിചിത്രവാദവുമായി യു പി സര്‍ക്കാര്‍. ഡല്‍ഹിയിലെ വായു മലിനീകരണത്തിന് കാരണമായ മലിന വായു കൂടുതലായും വരുന്നത് പാക്കിസ്ഥാനില്‍ നിന്നാണെന്ന് ഉത്തര്‍പ്രദേശ് സുപ്രീം കോടതിയില്‍ പറഞ്ഞു. വ്യവസായശാലകള്‍ അടച്ചു പൂട്ടുന്നത് സംസ്ഥാനത്തെ കരിമ്പ്, പാല്‍ വ്യവസായങ്ങളെ ബാധിക്കും. യുപിയിലെ കാറ്റ് ഡല്‍ഹി ഭാഗത്തേക്കല്ല, മറിച്ച് താഴോട്ടാണ് വീശുന്നതെന്നും വായു കൂടുതലും പാക്കിസ്ഥാനില്‍ നിന്നാണ് വരുന്നതെന്നുമായിരുന്നു സുപ്രീം കോടതിയില്‍ യുപി സര്‍ക്കാരിന്റെ വാദം.
അതേസമയം ഈ വിചിത്രവാദത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ പരിഹസിച്ചു. അതിനാല്‍ പാക്കിസ്ഥാനില്‍ വ്യവസായങ്ങള്‍ നിരോധിക്കണോ എന്നായിരുന്നു രമണയുടെ ചോദ്യം. ഡല്‍ഹിയിലെ വായു മലിനീകരണം കൂടിയ സാഹചര്യത്തില്‍ കെട്ടിട നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. അതേസമയം കെട്ടിട നിര്‍മാണം നിര്‍ത്തിവയ്ക്കുന്നത് വിപരീത ഫലം ചെയ്യുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചു.
ആശുപത്രി അടക്കമുള്ള ഹെല്‍ത്ത് കെയര്‍ സെന്ററുകളുടെ നിര്‍മാണം നിര്‍ത്തിവെക്കേണ്ടി വരുമെന്നും ഇത് ആരോഗ്യ മേഖലയെ ബാധിക്കുമെന്നുമായിരുന്നു ഡല്‍ഹി സര്‍ക്കാരിന്റെ വാദം. ഡല്‍ഹിയിലെ വായു മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഡല്‍ഹി സര്‍ക്കാരിനെയും തലസ്ഥാനത്തോടു ചേര്‍ന്നു കിടക്കുന്ന സംസ്ഥാനങ്ങളെയും സുപ്രീം കോടതി നിശിദമായി വിമര്‍ശിച്ചിരുന്നു. 24 മണിക്കൂറിനുള്ളില്‍ ഇത് തടയാനുള്ള പദ്ധതി സമര്‍പ്പിക്കണമന്ന് കോടതി വ്യാഴാഴ്ച ആവശ്യപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.