കൊച്ചി: പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടിയുള്ള സര്‍ക്കാര്‍ തീരുമാനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അട്ടിമറിക്കരുതെന്ന് ഹൈക്കോടതി. പിന്നാക്ക വിഭാഗക്കാരായ അഞ്ച് വിദ്യാര്‍ത്ഥികളുടെ എം.ബി.ബി.എസ് ഫീസ് അടക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിക്കൊണ്ടാണ് ഡിവിഷന്‍ ബഞ്ചിന്‍റെ പരാമര്‍ശം.
പാലക്കാട് മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് കോഴ്സ് നടത്താനുള്ള അനുമതി പിന്‍വലിച്ചതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പുനര്‍വിന്യാസം നടത്തിയവരാണ് ഹര്‍ജിക്കാരായ വിദ്യാര്‍ത്ഥികള്‍. ഇവരുടെ ഫീസ് സര്‍ക്കാരാണ് അടക്കേണ്ടിയിരുന്നത്. മൂന്നാം വര്‍ഷം വരെയുള്ള ഫീസ് പാലക്കാട് മെഡിക്കല്‍ കോളജില്‍ സര്‍ക്കാര്‍ നേരത്ത അടച്ചതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ഫീസ് അടയ്ക്കാന്‍ കഴിയില്ലെന്നായിരുന്നു പട്ടിക വിഭാഗ വികസന വകുപ്പിന്‍റെ നിലപാട്.
ഈ വാദം തള്ളിയ കോടതി വകുപ്പിന്റെ നിലപാടില്‍ അതൃപ്തി രേഖപെടുത്തി. ദുര്‍ബല വിഭാഗങ്ങളുടെ ഉന്നമനത്തിനാണ് എം.ബി.ബി.എസ് പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളുടെ ഫീസ് നല്‍കാനുള്ള ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഇതിനെ ദുര്‍ബലപ്പെടുത്തുന്ന തീരുമാനം ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നുണ്ടായത് അപലപനീയമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.