പെര്‍ത്ത്: ഓസ്‌ട്രേലിയയ്ക്ക് ആത്മീയമായ ഉണര്‍വ് പകര്‍ന്ന് പാര്‍ലമെന്റിനു മുന്നില്‍ ജപമാല റാലി. ലോകസമാധാനത്തിനും ഓസ്‌ട്രേലിയയ്ക്കും വേണ്ടി പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ സംഘടിപ്പിച്ച ജപമാല റാലി പ്രാര്‍ത്ഥനാനിര്‍ഭരമായി. പുരുഷന്മാരുടെ കൂട്ടായ്മയാണ് പാര്‍ലമെന്റ് ഹൗസിനു മുന്നില്‍ റാലി സംഘടിപ്പിച്ചത്. മാതാവിന്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ചുകൊണ്ടാണ് ജപമാല ചൊല്ലിയത്.
കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു നടത്തിയ റാലി ഏറെ ഭക്തിനിര്‍ഭരമായിരുന്നു. ഇന്നലെ വൈകിട്ട് ആറിന് ആരംഭിച്ച പ്രാര്‍ത്ഥനാ യജ്ഞം എട്ടിന് അവസാനിച്ചു. പ്രാര്‍ത്ഥനാ ഗീതങ്ങള്‍ ആലപിച്ചും ജപമാല ചൊല്ലിയും നൂറുകണക്കിനു പേരാണ് നഗരഹൃദയത്തില്‍ സംഘടിപ്പിച്ച റാലിയില്‍ അണിചേര്‍ന്നത്. കുഞ്ഞുങ്ങളെ ഉള്‍പ്പെടെ കൂടെക്കൂട്ടിയാണ് പലരും വന്നത്. പെര്‍ത്തിലെ മുന്‍ ആര്‍ച്ച് ബിഷപ്പ് ബാരി ഹിക്കി പ്രാര്‍ഥനാ യജ്ഞത്തോടനുബന്ധിച്ചുള്ള ആരാധനയ്ക്ക് നേതൃത്വം നല്‍കി.
പെര്‍ത്തില്‍ സംഘടിപ്പിച്ച ജപമാല റാലിയില്‍നിന്ന്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26