തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ തകര്‍ച്ചയില്‍ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ വേദിയില്‍ ഇരുത്തി നടന്‍ ജയസൂര്യയുടെ വിമര്‍ശനം.
റോഡ് നികുതി അടയ്ക്കുന്നവര്‍ക്ക് നല്ല റോഡ് വേണമെന്നും മഴക്കാലത്ത് റോഡ് നന്നാക്കാന്‍ കഴിയില്ലെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡുകള്‍ ഉണ്ടാകില്ലെന്നും ജയസൂര്യ പറഞ്ഞു. പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡില്‍ പ്രസിദ്ധപ്പെടുത്തുന്നതിന്റെ സംസ്ഥാന ഉദ്ഘാടനച്ചടങ്ങിലാണ് നടന്റെ വിമര്‍ശനം.
മഴക്കാലത്താണ് റോഡുകള്‍ നന്നാക്കുന്നതിന് ബുദ്ധിമുട്ടുകള്‍ നേരിടുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വി.കെ. പ്രശാന്ത് എം.എല്‍.എ പറഞ്ഞിരുന്നു. അദ്ദേഹത്തിനുള്ള മറുപടിയായാണ് മഴക്കാലത്ത് റോഡ് ഉണ്ടാക്കാന്‍ കഴിയില്ലെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡേ ഉണ്ടാകില്ലെന്ന് ജയസൂര്യ പറഞ്ഞത്. റോഡ് നികുതി അടയ്ക്കുന്നവര്‍ക്ക് നല്ല റോഡ് വേണം. എന്തു ചെയ്തിട്ടാണെന്ന് ജനങ്ങള്‍ക്ക് അറിയേണ്ട ആവശ്യമില്ലെന്നും ജയസൂര്യ പറഞ്ഞു.
ഇപ്പോള്‍ റോഡ് നന്നാക്കാനായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. നല്ല റോഡുകള്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. ടോളുകള്‍ക്ക് ഒരു നിശ്ചിത കാലാവധി വേണം. വളരെ കാലം ടോള്‍ പിരിക്കുന്ന രീതി ഉണ്ടാവരുതെന്നും ജയസൂര്യ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.