ദുബൈ :വയനാടിന്റെ സമഗ്രവികസനം ലക്ഷ്യവെച്ചു കൊണ്ട് നാട്ടുകാരായ പ്രവാസികളുടെ നേതൃത്വത്തിലുള്ള - എടക്കൽ അസോസിയേറ്റ്സിന്റെ വിവിധ സംരംഭ പദ്ധതികൾ പ്രഖ്യാപിച്ചു.
കൊവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ ഓൺലൈനിലുടെ കേരളപ്പിറവി ദിനത്തിലാണ് പദ്ധതികൾ പ്രഖ്യാപിച്ചത്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വയനാട്ടുകാരനായ പ്രവാസികളെ ഉൾപ്പെടുത്തിക്കൊണ്ട് ഇന്റർനാഷണൽ നിലവാരത്തിലുള്ള ഒരു ഹൈപ്പർമാർക്കറ്റിന്റെയും , ഒപ്പം സ്വകാര്യ നിക്ഷേപകരെ ഉൾപ്പെടുത്തികൊണ്ട് നിർമ്മിക്കുന്ന ടൗൺഷിപ്പിന്റെയും പ്രഖ്യാപനവുമാണ് ഇതുമായി ബന്ധപ്പെട്ട് നടത്തിയത് ."
വയനാടിന്റെ അഭിമാന മേൽവിലാസങ്ങൾ ഞങ്ങൾനടപ്പിലാക്കുമെന്ന"വിളംബരത്തിന്റെ ഭാഗമായാണ് ലോകത്തെമ്പാടുമുള്ള വയനാട്ടുകാർ ഇതുമായി കൈകോർക്കുന്നത് വയനാടിൻ്റെ സാംസ്കാരിക തനിമയും, മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നതോടൊപ്പം നാടിന് ദേശീയശ്രദ്ധനേടിക്കൊടുക്കാനതികുന്നതുമായ ഒരു സംരംഭമായിരിക്കും ഇത്.
ജില്ലയിലെ പ്രവാസികളുടെ ഉന്നമനത്തിനായി അവർക്ക് - മാത്രം പങ്കാളിത്തമുള്ള സംരംഭത്തിന് തുടക്കം കുറിച്ചതായി എടക്കൽ അസ്സോസിയേറ്റ് ഭാരവാഹികൾ അറിയിച്ചു. ജില്ലയിലെ പ്രധാന ഹൈവയോട് ചേർന്ന് അത്യാധുനിക രീതിയിലുള്ള ഹൈപ്പർ മാർക്കറ്റാണ് ആദ്യ ഘട്ടത്തിൽ പണി പൂർത്തിയാക്കുക.തുടർന്ന് ഇതിനോട് ചേർന്ന് സ്വകാര്യ നിക്ഷേപകർക്കായി ഒരു ടൗൺഷിപ്പും ഇതിന്റെ ഭാഗമായി ഉയരും. ഇന്ത്യക്കാരായ ആർക്കും ഇതിൽ നിക്ഷേപത്തിന് അവസരം നൽകുന്നതാണ് .
ഹൈപ്പർ മാർക്കറ്റിനോടൊപ്പം ഭക്ഷണശാലകൾ ,ഹെൽത്ത് ക്ലിനിക്ക് ,ഹെൽത്ത് ക്ലബ് ,കൺവൻഷൻ സെൻ്റർ ,റിസോട്ടുകൾ, വിനോദ കേന്ദ്രങ്ങൾ ,മൾട്ടി പ്ലസ് തിയറ്റർ ,കായിക കേന്ദ്രങ്ങൾ തുടങ്ങിയവയെല്ലാം ഉൾകൊള്ളുന്ന ബ്രഹത് പദ്ധതിയാണ് ഇതിലൂടെ ഉദ്ധേശിക്കുന്നതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി പദ്ധതി പ്രഖ്യാപനത്തിന്റെ ഭാഗമായി അസ്സോസിയേറ്റ്സിൻ്റെ വെബ്സൈറ്റിന്റെ ലോഞ്ചിംഗ് നടന്നു .ഈ പദ്ധതി വയനാടിൻ്റെ സാമ്പത്തിക ,സാമൂഹിക, തൊഴിൽ മേഖലയിൽ വലിയ മുന്നേറ്റത്തിന് കാരണമാകുമെന്ന് എടക്കൽ അസ്സോസിയേറ്റ്സ് ചെയർമാനും, യു എ ഇ യിൽ നിന്നുള്ള പ്രവാസിയുമായ ഷാജി നരികൊല്ലി പറഞ്ഞു.പ്രഖ്യാപന ചടങ്ങിൽ സംരംഭത്തിലേക്ക് താല്പര്യമുള്ള വയനാട്ടുകാരും,സ്വകാര്യ നിക്ഷേപകരും ഓൺലൈനിൽ സാന്നിധ്യരായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.