ജവാദ് ചുഴലിക്കാറ്റ്: 400ലധികം ഗര്‍ഭിണികളെ ആശുപത്രികളിലേക്ക് മാറ്റി ഒഡീഷ സര്‍ക്കാര്‍

ജവാദ് ചുഴലിക്കാറ്റ്: 400ലധികം ഗര്‍ഭിണികളെ ആശുപത്രികളിലേക്ക് മാറ്റി ഒഡീഷ സര്‍ക്കാര്‍

ഭുവനേശ്വര്‍: ജവാദ് ചുഴലിക്കാറ്റ് ബാധിക്കാന്‍ സാധ്യതയുള്ള ഗ്രാമങ്ങളില്‍ നിന്ന് ഗര്‍ഭിണികളെ ആശുപത്രിയിലേക്ക് മാറ്റി ഒഡീഷ സര്‍ക്കാര്‍. വിവിധ ജില്ലകളില്‍ നിന്നായി 400ലധികം ഗര്‍ഭിണികളെയാണ് ആശുപത്രികളിലേക്ക് മാറ്റിയത്.

ജവാദ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിന്റെ വടക്കന്‍ തീരത്ത് എത്താന്‍ സാധ്യത ഉളളതിനാല്‍ മൂന്ന് ജില്ലകളില്‍ നിന്നും 54,008 പേരെ മാറ്റി പാര്‍പ്പിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍ കണ്ടാണ് ജനങ്ങളെ മാറ്റി പാര്‍പ്പിച്ചത്. ശ്രീകാകുളം ജില്ലയില്‍ നിന്ന് 15,755 പേരെയും വിജയ നഗരത്ത് നിന്ന് 1700 പേരെയും വിശാഖ പട്ടണത്ത് നിന്ന് 36,553 പേരെയും രക്ഷാ സംഘം ഒഴിപ്പിച്ചു.

ശക്തമായ മഴ പ്രവചിക്കപ്പെട്ടതിനാല്‍ ആന്ധ്രാ പ്രദേശിലെ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ വടക്ക് തീരദേശ ജില്ലകളായ ശ്രീകാകുളം, വിശാഖ പട്ടണം, വൈശ്യ നഗരം ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി വൈ.എസ് ജഗ്മേഹന്‍ റെഡി നിര്‍ദേശം നല്‍കി.

അതേസമയം, ചുഴലിക്കാറ്റ് സാധ്യതയുള്ള ശ്രീകാകുളം, വിജയ നഗരം, വിശാഖ പട്ടണം, ഈസ്റ്റ്, വെസ്റ്റ് ഗോദാവരി ജില്ലകളിലെ കളക്ടര്‍മാരുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗ് മോഹന്‍ റെഡി അവലോകന യോഗം നടത്തി. തീരദേശത്ത് താമസിക്കുന്ന ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കാനും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്താനും മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

സംസ്ഥാന സര്‍ക്കാര്‍ 197 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഇതില്‍ 79 ദുരിതാശ്വാസ ക്യാമ്പുകള്‍ ശ്രീകാകുളത്തും 54 ദുരിതാശ്വാസ ക്യാമ്പുകള്‍ വിജയ നഗരത്തും 64 എണ്ണം വിശാഖ പട്ടണത്തുമാണ്. ചുഴലിക്കാറ്റ് ഞായറാഴ്ച ഒഡീഷയിലെ പുരി തീരം തൊടുമെന്നും കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നു. ചുഴലിക്കാറ്റ് ശനിയാഴ്ച രാവിലെ വരെ വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും തുടര്‍ന്ന് വടക്ക് വടക്ക് കിഴക്ക് ദിശയില്‍ തിരിച്ചെത്തുകയും നാളെയോടെ പുരി തീരത്ത് എത്തുകയും ചെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.