ഇസ്ലാമാബാദ്: പാകിസ്താനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇസ്‌ളാമിക ഇതര വിശ്വാസികള്‍ക്കെതിരെ അധ്യാപകരും വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് വെളിപ്പെടുത്തി മാധ്യമ പ്രവര്‍ത്തകന്‍. സിയാല്‍ക്കോട്ടിലെ ആള്‍ക്കൂട്ടം മതനിന്ദ ആരോപിച്ച് ശ്രീലങ്കക്കാരനായ ഫാക്ടറി മാനേജരെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'ടെല്ലിംഗ്സ് വിത്ത് ഇമ്രാന്‍ ഷഫ്കത്ത്' എന്ന ചര്‍ച്ചയിലെ പാനലിസ്റ്റുകളിലൊരാള്‍ ഇന്ത്യയിലെ ഒരു മാധ്യമവുമായി സംസാരിക്കവേ പാകിസ്താനിലെ സര്‍ക്കാര്‍, സര്‍ക്കാരിതര സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന അസഹിഷ്ണുതയെയും മതഭ്രാന്തിനെയും കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. 'ഞങ്ങളുടെ കുട്ടികളെ സ്‌കൂളില്‍ എന്താണ് പഠിപ്പിക്കുന്നത്? എന്റെ കുട്ടികള്‍ സ്‌കൂളില്‍ നിന്ന് മടങ്ങുമ്പോള്‍, അവര്‍ എന്നോട് വിചിത്രമായ ചോദ്യങ്ങള്‍ ചോദിക്കുന്നു. ഒരു ദിവസം എന്റെ മകന്‍ ചോദിച്ചു പാകിസ്ഥാനില്‍ ഹിന്ദുക്കളുണ്ടോ? എന്റെ ഹിന്ദു സുഹൃത്തിനെക്കുറിച്ച് ഞാന്‍ അവനോട് പറഞ്ഞു. അപ്പോള്‍ അവന്‍ പറഞ്ഞു സിന്ധിലെ ഹിന്ദുക്കളെ കൊല്ലാന്‍ ടീച്ചര്‍ അവനെ പ്രോത്സാഹിപ്പിച്ചുവെന്ന്.'
മകന്റെ സ്‌കൂളില്‍ പഠിപ്പിക്കുന്ന വിദ്വേഷത്തെക്കുറിച്ച് പരാതിപ്പെടാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ കാണാന്‍ പോയതായും മാദ്ധ്യമപ്രവര്‍ത്തകന്‍ ഓര്‍മ്മിച്ചു. 'ഈ സ്‌കൂളുകളിലെ കുട്ടികളുടെ വേഷം പോലും അസ്വസ്ഥത ജനിപ്പിക്കുന്നു. അവര്‍ എന്താണ് പഠിപ്പിക്കുന്നത് എന്ന് നമ്മള്‍ ശ്രദ്ധിക്കണം. 40-50 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ വിദ്യാഭ്യാസ സംവിധാനം വിദ്വഷത്തിന് ഉത്തരവാദിയാണെ'ന്നും താന്‍ പ്രിന്‍സിപ്പലിലോടു വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ശ്രീലങ്കക്കാരനായ പ്രിയന്ത കുമാരയെന്ന യുവാവിനെ മതനിന്ദ ആരോപിച്ച് പ്രകോപിതരായ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊല്ലുകയും കത്തിക്കുകയും ചെയ്തു. സിയാല്‍കോട്ടിലെ വസീറാബാദ് റോഡിലാണ് ഫാക്ടറിയിലെ എക്‌സ്‌പോര്‍ട്ട് മാനേജരെ തൊഴിലാളികള്‍ ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചത്. സിയാല്‍കോട്ടിലെ രാജ്‌കോ ഇന്‍ഡസ്ട്രീസിന്റെ ജിഎം ആയിരുന്നു കൊല്ലപ്പെട്ട പ്രിയന്ത കുമാര. ടി20 ലോകകപ്പിനുള്ള പാകിസ്താന്‍ ടീമിന് വേണ്ടി ക്രിക്കറ്റ് ജഴ്‌സിയും ഗിയറും നിര്‍മ്മിച്ച കമ്പനിയാണ് രാജ്‌കോ. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ നയതന്ത്ര സമ്മര്‍ദത്തെത്തുടര്‍ന്ന്, പ്രിയന്ത കുമാറിനെ കൊന്ന ഇസ്ലാമിസ്റ്റുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പാകിസ്താന്‍ നിര്‍ബന്ധിതമാവുകയായിരുന്നു. സംഭവത്തില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഖേദം പ്രകടിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.