'കോവിഡ് പ്രോട്ടോകോള്‍ ലംഘനം':മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂചിക്ക് നാലു വര്‍ഷം തടവു ശിക്ഷ

  'കോവിഡ് പ്രോട്ടോകോള്‍ ലംഘനം':മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂചിക്ക് നാലു വര്‍ഷം തടവു ശിക്ഷ

യാങ്കൂണ്‍:ജനാധിപത്യ ഭരണത്തില്‍ നിന്നു പട്ടാളം പുറത്താക്കിയ മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂ ചി 'കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തി' ന്റെ പേരില്‍ വീണ്ടും ജയിലിലേക്ക്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് രണ്ട് വര്‍ഷവും ഇതിന് പ്രേരണ നല്‍കിയതിന് രണ്ട് വര്‍ഷവും സഹിതം നാലു വര്‍ഷമാണ് ശിക്ഷ. മുന്‍ പ്രസിഡന്റ് വിന്‍ മിന്റിനും സമാനരീതിയിലുള്ള ശിക്ഷ നല്‍കിയെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചുവെന്നാണ് സൂ ചിക്കെതിരായ ആരോപണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സൂ ചിയുടെ നേതൃത്വത്തിലുളള പാര്‍ട്ടിയാണ് വിജയിച്ചതെങ്കിലും ഇത് അംഗീകരിക്കാന്‍ സൈന്യം തയാറായിരുന്നില്ല. തുടര്‍ന്ന് സൈന്യം അധികാരം പിടിക്കുകയും സൂ ചിയെ തടവിലാക്കുകയുമായിരുന്നു.

ഫെബ്രുവരി ഒന്നിന് സൈന്യം അധികാരം പിടിച്ചതിന് പിന്നാലെയാണ് സൂ ചിക്കെതിരായ നടപടികള്‍ പുനരാരംഭിച്ചത്. വീട്ടുതടങ്കലിലായിരുന്നു അവര്‍. സൂ ചിക്കെതിരായ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് ഇപ്പോള്‍ വിധിയുണ്ടായിരിക്കുന്നത്.ഇനിയുള്ള കേസുകളിലും വിധി വരുന്നതോടെ അവര്‍ക്ക് വര്‍ഷങ്ങളോളം ജയിലില്‍ കിടക്കേണ്ടി വരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.