ബ്രസീലില്‍ നവജാത ശിശുക്കള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയ നഴ്‌സിന് സസ്‌പെന്‍ഷന്‍

ബ്രസീലില്‍ നവജാത ശിശുക്കള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയ നഴ്‌സിന് സസ്‌പെന്‍ഷന്‍

ബ്രസീലിയ: നവജാത ശിശുക്കള്‍ക്ക് അബദ്ധത്തില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കിയ നഴ്‌സിനെ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കുഞ്ഞുങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രസീലിലാണ് സംഭവം. രണ്ടു മാസം പ്രായമായ പെണ്‍കുഞ്ഞിനും നാലുമാസം പ്രായമായ ആണ്‍കുഞ്ഞിനുമാണ് ഫൈസറിന്റെ കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയത്.

ഡിഫ്തീരിയ, ടെറ്റനസ്, ഹെപ്പറ്റൈറ്റിസ് തുടങ്ങിയവയുടെ പ്രതിരോധ കുത്തിവെയ്‌പ്പെടുക്കാനാണ് കുഞ്ഞുങ്ങളെ ആശുപത്രിയില്‍ കൊണ്ടുവന്നത്. ഫൈസര്‍ വാക്‌സിന്‍ നല്‍കിയതിനു പിന്നാലെ രണ്ടു കുഞ്ഞുങ്ങള്‍ക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. തുടര്‍ന്ന് കുഞ്ഞുങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞുങ്ങള്‍ക്ക് വാക്‌സിന്‍ മാറി നല്‍കിയ നഴ്‌സിനെ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ അന്വേഷണവും പ്രഖ്യാപിച്ചു. വിവിധ രാജ്യങ്ങളില്‍ അഞ്ചുവയസിന് മുകളിലുള്ള കുഞ്ഞുങ്ങള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കുന്നുണ്ട്. ബ്രസീല്‍ ഹെല്‍ത്ത് റെഗുലേറ്റര്‍മാരായ അന്‍വിസ 12 വയസിന് മുകളിലുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍ അനുമതി നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.