ലക്നൗ: കര്‍ഷക സമരത്തില്‍ പ്രതികരിച്ച് ബിജെപിയെയും യോഗി ആദിത്യനാഥ് സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയ വരുണ്‍ ഗാന്ധിയുടെ മറ്റൊരു വിമര്‍ശനവും യോഗി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. യു.പിയില്‍ തൊഴില്‍ രഹിതര്‍ നടത്തിയ സമരത്തില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ പൊലീസ് നടപടിയുടെ വീഡിയോ ഷെയര്‍ ചെയ്താണ് ബിജെപി എം.പി കൂടിയായ വരുണ്‍ ഗാന്ധി പുതിയ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
ഈ കുട്ടികളും ഭാരത മാതാവിന്റെ മക്കളാണ്. ഇവര്‍ പറയുന്ന പരാതി കേള്‍ക്കുന്നതിന് തയ്യാറാകാതെ ഇവരെ ക്രൂരമായി ലാത്തിച്ചാര്‍ജ് ചെയ്യുന്നു. അധികൃതരുടെ മക്കള്‍ ആരെങ്കിലും പ്രതിഷേധത്തിലുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ തല്ലിച്ചതയ്ക്കുമായിരുന്നോ? വരുണ്‍ ട്വിറ്ററിലൂടെ ചോദിച്ചു. ആവശ്യത്തിന് ഒഴിവുകളും അതിന് തക്ക യോഗ്യരായ ആളുകളുമുണ്ടെങ്കില്‍ എന്തുകൊണ്ട് തസ്തികകളില്‍ നിയമനം നടത്തുന്നില്ലെന്നും വരുണ്‍ ഗാന്ധി ചോദ്യമുന്നയിക്കുന്നു.
69,000 അധ്യാപകരെ നിയമിക്കാന്‍ യു.പിയില്‍ 2019 ല്‍ നടത്തിയ പരീക്ഷയില്‍ ക്രമക്കേട് ആരോപിച്ചായിരുന്നു തൊഴില്‍ രഹിതരായ ഉദ്യോഗാര്‍ത്ഥികള്‍ സമരം നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. സംഭവത്തില്‍ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും ശക്തമായി പ്രതികരിച്ചിരുന്നു. ബിജെപി വോട്ട് തേടി വരുമ്പോള്‍ ഈ സംഭവം ഓര്‍ക്കണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.