വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷ സമാപനം 'പാട്രിസ് കോര്‍ഡ്' ഡിസംബര്‍ എട്ടിന്

വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷ സമാപനം 'പാട്രിസ് കോര്‍ഡ്' ഡിസംബര്‍ എട്ടിന്

ഡബ്ലിന്‍: വിശുദ്ധ ഔസേപ്പിതാവിനോടുള്ള വണക്കത്തിന്റെ ഭാഗമായി ഈ ഒരു വര്‍ഷം മുഴുവനും ഔസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കുന്ന യായിരുന്നു. എല്ലാം ബുധനാഴ്ചയും വൈകിട്ട് 'സാദരം' എന്ന പുണ്യ മണിക്കൂറിലൂടെയാണ് കടന്നു പോയത്. ഈ പരിപാടി ഡിസംബര്‍ എട്ടിന്, പാട്രിസ് കോര്‍ഡിനോടു കൂടി സമാപിക്കുകയാണ്.

വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷ സമാപനം 'പാട്രിസ് കോര്‍ഡ്' ഡിസംബര്‍ എട്ടിന് ബുധനാഴ്ച് വൈകിട്ട് എട്ട് മണിക്ക് സൂം മീറ്റിങ്ങില്‍ നടക്കും. അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ പിതൃവേദിയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് സന്ദേശം നല്‍കും. ചടങ്ങില്‍ അയര്‍ലണ്ട് സീറോ മലബാര്‍ സഭാ കോര്‍ഡിനേറ്റര്‍ റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പില്‍, അയര്‍ലണ്ട് പിതൃവേദി ഡയറക്ടര്‍ ഫാദര്‍ മാത്യു ചന്ദ്രന്‍കുന്നേല്‍ തുടങ്ങിയര്‍ പരിപാടിയോടനുബന്ധിച്ച് ഭക്തജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കും. പിതൃവേദി നയിക്കുന്ന സെന്റ് ജോസഫ് ഓണ്‍ലൈന്‍ ക്വിസ് പ്രോഗ്രാം നടക്കും.

ലൈവ് ക്രിസ്മസ് കരോള്‍ ഗാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പരിപാടിയില്‍ പങ്കെടുത്ത ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.