ഹെലികോപ്റ്റര്‍ പറത്തിയത് പരിചയസമ്പന്നനായ പൈലറ്റ്; ഇതുവരെ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വ്യോമസേന

ഹെലികോപ്റ്റര്‍ പറത്തിയത് പരിചയസമ്പന്നനായ പൈലറ്റ്; ഇതുവരെ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വ്യോമസേന

ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ പറത്തിയത് പരിചയ സമ്പന്നനായ പൈലറ്റായിരുന്നു എന്ന് വ്യോമസേന. ഇതുവരെ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വ്യോമസേന പറഞ്ഞു.

ഇതുസംബന്ധിച്ച്പ്രാഥമികമായ വിവരശേഖരണ റിപ്പോർട്ട് വ്യോമസേന പ്രതിരോധമന്ത്രിക്ക് നൽകി. വ്യത്യസ്തങ്ങളായ കാരണങ്ങളുടെ സാധ്യതകൾ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കൂനൂർ അടക്കമുള്ള മേഖലകളിൽ കനത്ത മഴ പെയ്യുകയായിരുന്നു. ഇവിടെ ഇപ്പോഴും കനത്ത മഞ്ഞുണ്ട്. കാലാവസ്ഥ തന്നെയാവും പ്രധാന കാരണമെന്നാണ് കരുതപ്പെടുന്നത്.

മൂടൽ മഞ്ഞിൽ കാഴ്ച തടസപ്പെട്ട് മരത്തിൽ തട്ടുന്ന സ്ഥിതി ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. പൈലറ്റിൻ്റെ ഭാഗത്തുനിന്നുള്ള വീഴ്ചയോ ഏതെങ്കിലും തരത്തിലുള്ള അട്ടിമറിയോ റിപ്പോർട്ടിൽ തള്ളുന്നുണ്ട്.

ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെയായിരുന്നു ബിപിൻ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടത്. ജനറല്‍ ബിപിന്‍ റാവത്ത് മരിച്ചെന്ന് വൈകിട്ട് ആറ് മണിയോടെയാണ് വ്യോമസേന സ്ഥിരീകരിച്ചത്. അപകടത്തില്‍ ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പടെ 13 പേരാണ് മരണമടഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.