ഹെലികോപ്റ്റര്‍ അപകടം; ബിപിന്‍ റാവത്തിന്റേയടക്കം 13 പേരുടെ മൃതദേഹവുമായി വിലാപ യാത്ര സുലൂരിലെത്തി

ഹെലികോപ്റ്റര്‍ അപകടം; ബിപിന്‍ റാവത്തിന്റേയടക്കം 13 പേരുടെ മൃതദേഹവുമായി വിലാപ യാത്ര സുലൂരിലെത്തി

ചെന്നൈ: സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റേതടക്കം 13 പേരുടെയും മൃതദേഹം സുലൂരിലെ വ്യോമ കേന്ദ്രത്തിലെത്തിച്ചു. വെല്ലിങ്ടണിലെ സൈനിക മൈതാനിയില്‍ ഗാര്‍ഡ് ഓണര്‍ നല്‍കി റോഡ് മാര്‍ഗം വിലാപയാത്രയായാണ് സുലൂരിലെത്തിച്ചത്. വൈകീട്ട് ആറു മണിയോടെ ഡല്‍ഹി പാലം വിമാനത്താവളത്തില്‍ മൃതദേഹം എത്തിക്കും.

സുലൂരിലും പരിസരത്തും വിലാപ യാത്രയെത്തിയപ്പോള്‍ നിരവധി പേര്‍ ആദരാജ്ഞലികളര്‍പ്പിച്ചു. കോയമ്പത്തൂര്‍ സേലം ഹൈവേയില്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നു. അതേസമയം അപകടത്തില്‍ പരിക്കേറ്റ ക്യാപ്റ്റന്‍ വരുണ്‍ സിംഗിനെ വിദഗ്ധ ചികിത്സക്കായി ബംഗളൂരുവിലേക്ക് കൊണ്ടുപോയി.

ഇതിനിടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സേന അന്വേഷണം പ്രഖ്യാപിച്ചതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലാണ് അന്വേഷണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.