ബെംഗളൂരു: കുനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിനെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് മാറ്റി. എയര്‍ ആംബുലന്‍സില്‍ വൈകിട്ടോടെയാണ് വ്യോമസേന കമാന്‍ഡോ ആശുപത്രിയില്‍ എത്തിച്ചത്. രാജ്യത്ത് ഏറ്റവും മികച്ച ചികിത്സ ലഭിക്കുന്ന ആശുപത്രിയാണ് ബെംഗളൂരുവിലെ വ്യോമസേന കമാന്‍ഡോ ആശുപത്രി.
സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കം 13 പേരും മരിച്ചപ്പോള്‍ പരിക്കുകളോടെ രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംങ് മാത്രമാണ്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ തിരിച്ചു രിവിന് വേണ്ടി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് രാജ്യം. വല്ലിംങ്ടണിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ വിദഗ്ദ ചികിത്സ നല്‍കുന്നതിന് വേണ്ടിയാണ് ബെംഗളൂരുവിലേക്ക് എത്തിച്ചത്.
സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനെ സ്വീകരിക്കാനായാണ് വരുണ്‍ സിംങ് സുലൂരിലേക്ക് പോയത്. കഴിഞ്ഞ വര്‍ഷം ഒരപകടത്തില്‍ നിന്നും അത്ഭുതകരമായാണ് അദ്ദേഹം രക്ഷപ്പെട്ടത്. പൈലറ്റ് എന്ന രീതിയില്‍ നേടിയ വൈദഗധ്യമാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായ എയര്‍ക്രാഫ്റ്റ് അപകടത്തില്‍ നിന്നും വരുണ്‍ സിങിന്റെ ജീവന്‍ രക്ഷിച്ചത്.
ഉയര്‍ന്ന് പറക്കുമ്പോള്‍ എയര്‍ക്രാഫ്റ്റിന് ഗുരുതരമായ സാങ്കേതിക തകരാര്‍ സംഭവിക്കുകയായിരുന്നു. എന്നാല്‍ തകരാര്‍ മനസിലാക്കിയ അദ്ദേഹം മനസാന്നിധ്യം കൈവിടാതെ ഉയരം ക്രമീകരിച്ച് എയര്‍ക്രാഫ്റ്റ് നിലത്തിറക്കി അപകടം ഒഴിവാക്കുകയായിരുന്നു. സ്വാതന്ത്രദിനത്തില്‍ ശൗര്യചക്ര നല്‍കി വരുണ്‍സിങിന്റെ ധീരതയേയും കഴിവിനെയും രാജ്യം ആദരിച്ചിരുന്നു. വെല്ലിങ്ടണ്‍ ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളേജിലെ ഡയറക്ടിങ് സ്റ്റാഫായി സേവനം അനുഷ്ടിക്കവേയാണ് വീണ്ടും അപകടം സംഭവിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.