ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയുമുള്‍പ്പെടെ 13 പേര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ് അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിയായ അബ്ദുൾ നക്കി ഖാന്റെ മകൻ 21 കാരൻ ജവ്വാദ് ഖാനെയാണ് ടോങ്ക് പോലീസ് അറസ്റ്റ് ചെയ്തത്.
താലിബാനെ പലപ്പോഴും അനുകൂലിക്കുകയും സ്വയം 'ഇസ്ലാമിക മതമൗലികവാദി' എന്ന് അഭിസംബോധന ചെയ്യുകയും ചെയ്യാറുള്ള ജവ്വാദിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിറയെ രാജ്യവിരുദ്ധ പ്രസ്താവനകളാണ്. തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ തന്റെ ട്വിറ്റര്‍ ബയോയുടെ ലിങ്കില്‍ താന്‍ ഒരു ഇസ്ലാമിക മതമൗലികവാദി ആണെന്ന് ജവ്വാദ് പറയുന്നുണ്ട്.
ജനറല്‍ ബിപിന്‍ റാവത്തിനോടുള്ള എതിർപ്പും വിദ്വേഷവും പ്രകടിപ്പിക്കുന്നതിൽ മലയാളികളും മുൻപന്തിയിലുണ്ട്.
കാശ്മീരിലെ ഇസ്ലാമിക ഭീകരവാദികളെ അടിച്ചമർത്തിയതിൽ മലയാളികളായ ഇസ്ലാമിക തീവ്രവാദികൾക്ക് റാവത്തിനോടുള്ള എതിർപ്പും വിദ്വേഷവുമാണ് ഇദ്ദേഹത്തിനെതിരായ പ്രതികരണങ്ങളിൽ പ്രതിഫലിക്കുന്നത്. രാജ്യം വൻ സൈനിക ശക്തിയായി മാറാൻ ശ്രമിക്കുന്നതിനിടയിലാണ് ഈ അപകടം നടന്നത്. ആഗോളതലത്തിൽ രാസായുധങ്ങൾ ഭീകരരുടെ കയ്യിലും എത്തുന്നു എന്ന സൂചനകളടങ്ങുന്ന വിഷയം ലോകത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയതും ബിപിൻ റാവത്താണ് .
അതേസമയം, ജവ്വാദ് ഖാനെ കൂടാതെ ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാര്‍ത്ഥികളില്‍ ഒരാളായ രാം പബഹ്‌റാന്‍ സംയുക്ത സൈനിക മേധാവിയുടെ മരണത്തിനു പിന്നാലെ നിന്ദ്യമായ ട്വീറ്റ് പങ്ക് വെച്ചിരുന്നു. ഇയാള്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് സൂചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.