തിരുവനന്തപുരം : സംസ്ഥാനത്ത് മെഡിക്കല്‍ കോളേജിലെ പി.ജി ഡോക്ടര്‍മാര്‍ സമരം തുടരുന്നത് നിര്‍ഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പി.ജി ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തോട് ഇതുവരെ സ്വീകരിച്ചത് അനുകൂല നിലപാടാണെന്നും മന്ത്രി വ്യക്തമാക്കി.
സമരം നടത്തുന്നവരോട് രണ്ടുതവണ ചര്‍ച്ച നടത്തി. 373 റസിഡന്‍റ് ജൂനിയര്‍ ഡോക്ടര്‍മാരെ തിങ്കളാഴ്ച്ചയ്ക്കകം നിയമിക്കും. ഒന്നാം വര്‍ഷ പി.ജി പ്രവേശനം നീളുന്നത് കോടതിയില്‍ കേസുള്ളത് കൊണ്ടാണ്. രോഗികളെ പ്രതിസന്ധിയിലാക്കരുതെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജിലെ പി.ജി ഡോക്ടര്‍മാര്‍ സമരം പിന്‍വലിക്കില്ലെന്ന നിലപാടിലാണ്. ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്ക് തയാറാവണമെന്നാണ് ഇവരുടെ ആവശ്യം. ചര്‍ച്ചയ്ക്ക് തയാറായില്ലെങ്കില്‍ അടിയന്തര സേവനവും നിര്‍ത്തുമെന്നാണ് പി.ജി ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.
ജോലിഭാരം കുറയ്ക്കുന്നതിനായി മെഡിക്കല്‍ കോളേജുകളില്‍ റെസിഡന്റുമാരെ നിയമിക്കണമെന്ന സമരക്കാരുടെ പ്രധാന ആവശ്യം സര്‍ക്കാര്‍ ഇന്നലെ അംഗീകരിച്ചിരുന്നു. 373 നോണ്‍ റെസിഡന്റ് ജൂനിയര്‍ ഡോക്ടര്‍മാരെ താത്‌കാലികമായി നിയമിക്കാനുള്ള ഉത്തരവാണ് ഇന്നലെ രാത്രി സര്‍ക്കാര്‍ ഇറങ്ങിയത്. എന്നാല്‍, ഉത്തരവില്‍ വ്യക്തത ഇല്ലെന്നാണ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.