ട്രെയിന്‍ നിരക്കില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇനി ഇളവില്ല; ഭിന്നശേഷിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ തുടരും

ട്രെയിന്‍ നിരക്കില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇനി ഇളവില്ല; ഭിന്നശേഷിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ തുടരും

ഷൊര്‍ണൂര്‍: ട്രെയിന്‍ യാത്ര നിരക്കില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇനി ഇളവില്ല. മുതിര്‍ന്ന പൗരന്മാരുടേത് ഉള്‍പ്പെടെയുള്ള ട്രെയിന്‍ യാത്രാ നിരക്കിളവുകള്‍ റെയില്‍വേ നിർത്തലാക്കി.

എന്നാല്‍ ഭിന്നശേഷിക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിങ്ങനെയുള്ള വിഭാ​ഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ തുടരും. ഭിന്നശേഷിക്കാര്‍, വിദ്യാര്‍ഥികള്‍ (തിരഞ്ഞെടുത്ത വിഭാഗങ്ങള്‍) എന്നിങ്ങനെ ചിലര്‍ക്കൊഴികെ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കേണ്ടതില്ലെന്നാണു റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം.

53 വിഭാഗങ്ങള്‍ക്കാണ്‌ ടിക്കറ്റ് നിരക്കില്‍ ഇളവ് അനുവദിച്ചിരുന്നത്. മുതിര്‍ന്ന പൗരന്മാര്‍, പൊലീസ് മെഡല്‍ ജേതാക്കള്‍, ദേശീയ പുരസ്കാരം നേടിയ അധ്യാപകര്‍, യുദ്ധത്തില്‍ മരിച്ചവരുടെ വിധവകള്‍, പ്രദര്‍ശനമേളകള്‍ക്കു പോകുന്ന കര്‍ഷകര്‍, കലാപ്രവര്‍ത്തകര്‍, കായികമേളകളില്‍ പങ്കെടുക്കുന്നവര്‍ തുടങ്ങിയവര്‍ക്കു മുന്‍പ് 50- 75 % ഇളവു നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.