രക്ഷിതാക്കള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് കുട്ടികളുടെ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന്. ജലദോഷം, ചുമ, പനി തുടങ്ങിയ രോഗങ്ങള്‍ക്കാണ് കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഇരയാകുന്നത്. കുട്ടികളില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്ന ഒന്നിലധികം ഭക്ഷണങ്ങളുണ്ട്. കുട്ടികളുടെ ഇമ്യൂണിറ്റി അഥവാ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഗുണകരമായ ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ഒന്ന്...
കുട്ടികളുടെ വളര്‍ച്ചയ്ക്ക് അനിവാര്യമായ പ്രോട്ടീനുകള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്. ഒരു വയസ് മുതല്‍ കുട്ടികള്‍ക്ക് തൈര് നല്‍കാവുന്നതാണ്. പതിവായി തൈര് കഴിക്കുന്നത് നല്ല ബാക്ടീരിയകളാല്‍ നിറയ്ക്കുന്നു. അവരുടെ ആരോഗ്യം ശക്തവും ദഹനപ്രക്രിയകളും സുഗമമായി നിലനിര്‍ത്തുന്നു.
രണ്ട്...
മധുരക്കിഴങ്ങ് പോഷക സമ്പുഷ്ടവും ഏറ്റവും രുചികരവുമാണ്. മധുരക്കിഴങ്ങില്‍ ബീറ്റാ കരോട്ടിനും വിറ്റാമിന്‍ സിയും മറ്റ് ആവശ്യകതകളും അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ എ, സി എന്നിവ കൂടാതെ, മധുരക്കിഴങ്ങില്‍ പൊട്ടാസ്യവും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി കൂട്ടാന്‍ മാത്രമല്ല മലബന്ധ പ്രശ്‌നം അകറ്റാനും സഹായിക്കും.
മൂന്ന്...
കുട്ടികളുടെ കാഴ്ചശക്തിയ്ക്കും കണ്ണുകളുടെ വികസനത്തിനും കാരറ്റ് സഹായിക്കുന്നു. നിങ്ങളുടെ കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും ഇത് ഫലപ്രദമാണ്. കാരറ്റിലടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടിന്‍ കുട്ടികളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ?ഏറെ നല്ലതാണ്.
നാല്...
ദൈനംദിന പോഷണത്തിന് ആവശ്യമായ മൈക്രോ ന്യൂട്രിയന്റുകളും വിറ്റാമിനുകളും നട്സും ഡ്രൈ ഫ്രൂട്ട്സുകളിലും അടങ്ങിയിട്ടുണ്ട്. കശുവണ്ടി, ഉണക്ക മുന്തിരി, അത്തിപ്പഴം, ബദാം, ഈന്തപ്പഴം, പിസ്ത, വാള്‍നട്ട്, നിലക്കടല എന്നിവ കുട്ടികളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹന പ്രവര്‍ത്തനം മെച്ചപ്പെടുത്തും.
അഞ്ച്...
പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് ശര്‍ക്കര. ചുമ, ജലദോഷം, മറ്റ് അണുബാധകള്‍ എന്നിവയില്‍ നിന്ന് ശരീരത്തെ പ്രതിരോധിക്കാന്‍ ഇതിന് കഴിയും. ഭക്ഷണത്തിന് ശേഷം ഒരു കഷ്ണം ശര്‍ക്കര കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നു.
ആറ്...
കിവി, പേരയ്ക്ക, ഓറഞ്ച് തുടങ്ങിയ പഴങ്ങള്‍ കുട്ടികള്‍ക്കുള്ള ഏറ്റവും മികച്ച പഴങ്ങളാണ്. ഇവയില്‍ വിറ്റാമിന്‍ സി നിറഞ്ഞിരിക്കുന്നു. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.