സമ്പൂർണ വാക്‌സിനേഷനില്‍ ഇന്ത്യ 17-ാം സ്ഥാനത്ത്; ആദ്യ ഡോസ് എടുക്കാൻ ഇനിയും 13.3 കോടി പേര്‍

സമ്പൂർണ വാക്‌സിനേഷനില്‍ ഇന്ത്യ 17-ാം സ്ഥാനത്ത്; ആദ്യ ഡോസ് എടുക്കാൻ ഇനിയും 13.3 കോടി പേര്‍

ന്യൂഡല്‍ഹി:  സമ്പൂർണ വാക്‌സിനേഷനില്‍ ലോക രാജ്യങ്ങളില്‍ ഇന്ത്യ 17-ാം സ്ഥാനത്താണെന്ന് കേന്ദ്ര സര്‍ക്കാര്‍. ജനസംഖ്യാനുപാതത്തിലാണ് ഈ കണക്ക്. 13.3 കോടി ജനങ്ങള്‍ ഇനിയും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കാനുണ്ടെന്നും കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.

18 വയസിന് മുകളില്‍ വാക്‌സിനേഷന് അര്‍ഹതയുള്ള 93.9 കോടി ജനങ്ങളിലാണ് ഇത്രയും പേര്‍ ഇനിയും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കാനുള്ളത്. ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ച 33.6 കോടി ജനങ്ങള്‍ക്ക് ഇനി രണ്ടാമത്തെ ഡോസ് സ്വീകരിക്കാനുണ്ട്. ഇതില്‍ 17 കോടി പുരുഷന്മാര്‍ വരും. രണ്ടാമത്തെ ഡോസ് സ്വീകരിക്കാനുള്ള സ്ത്രീകളുടെ എണ്ണം 16.4 കോടിയാണെന്ന് ഭാരതി പ്രവീണ്‍ പവാര്‍ പറഞ്ഞു.

ദക്ഷിണ കൊറിയ, ജപ്പാന്‍, ഇറ്റലി, ഫ്രാന്‍സ്, യുകെ, ജര്‍മ്മനി, യുഎസ്‌എ, തുര്‍ക്കി, ബ്രസീല്‍, മെക്‌സിക്കോ എന്നിവയാണ് സമ്പൂർണ വാക്‌സിനേഷനില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മറ്റ് രാജ്യങ്ങള്‍. അഞ്ചുകോടിയിലധികം ജനസംഖ്യയുള്ള രാജ്യങ്ങളാണിവ.

അതേസമയം യാത്ര ആവശ്യങ്ങൾക്കായി 108 രാജ്യങ്ങള്‍ ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ചതായും ഭാരതി പ്രവീണ്‍ പറഞ്ഞു. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിന്‍ കുത്തിവച്ച വ്യക്തികള്‍ക്ക് രാജ്യാന്തരതലത്തില്‍ എവിടെയും യാത്ര ചെയ്യാന്‍ അനുമതിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.