കുവൈറ്റ് സിറ്റി: സൗദി കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദ് രാജകുമാരൻ ഔദ്യോഗിക സന്ദർശനാർത്ഥം കുവൈറ്റിൽ എത്തി. കുവൈറ്റ് എയർപോർട്ടിൽ രാജകുമാരനും സംഘത്തിനും ഊഷ്മളമായ വരവേൽപ്പാണ് നൽകിയത്.
കുവൈറ്റ് കിരീടാവകാശി ഷേക്ക് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാ, നാഷണൽ അസംബ്ലി സ്പീക്കർ മർസൂക് അലി അൽ ഗാനിം, കിരീടാവശിയുടെ ദിവാനിയ മേധാവി ഷേക്ക് അഹമ്മദ് അൽ അബ്ദുള്ള അൽ അഹമ്മദ് അൽ സബാ, പ്രധാനമന്ത്രി ഷേക്ക് സബാ ഖാലിദ് അൽ ഹമദ് അൽ സബാ, ഉയർന്ന ഉദ്യോഗസ്ഥർ ചേർന്ന് കിരീടാവകാശിയെയും സംഘത്തെയും സ്ഥീകരിച്ചു.
ഡിസംബർ പതിനാലിന് റിയാദിൽ ആരംഭിക്കുന്ന 42ാം മത് ഗൾഫ് ഉച്ചകോടിക്കുമുമ്പുള്ള ഗൾഫ് പര്യടനത്തിൻ്റെ ഭാഗമായാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ്റെ കുവൈറ്റ് സന്ദർശനം. കിരീടാവകാശിയായതിനു ശേഷം ഇത് രണ്ടാം തവണയാണ് അദ്ദേഹം കുവൈറ്റ് സന്ദർശിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.