ഡാലസിൽ സംയുക്ത ക്രിസ്മസ് കരോൾ ആകര്‍ഷകമായി

ഡാലസിൽ സംയുക്ത ക്രിസ്മസ് കരോൾ ആകര്‍ഷകമായി

ഡാളസ്സ്: കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ (കെഇസിഎഫ് ) ആഭിമുഖ്യത്തിൽ ഡിസംബര്‍ 4 ന് ഡാലസിൽ നടന്ന സംയുക്ത ക്രിസ്മസ് കരോൾ ഭക്തി നിര്‍ഭരവും ആകർഷകവുമായി. സിഎസ്‌ഐ കോൺഗ്രിഗേഷൻ ഓഫ് ചർച്ച് ഈ വർഷം സംയുകത കരോളിന്‌ ആതിഥ്യം നൽകി. ക്രൈസ്ട് ദി കിംഗ് ക്നാനായ ചർച്ച ഓഡിറ്റോറിയത്തിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു പരിപാടികൾ.

നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപൻ റൈറ്റ് റവ. ഡോ.ഐസക്ക് മാർ ഫിലക്സിനോസ് എപ്പിസ്‌കോപ്പ ക്രിസ്മസ് സന്ദേശം നൽകി. കെഇസിഎഫ് പ്രസിഡന്റ് റവ.ജിജോ എബ്രഹാം ( സിഎസ്‌ഐ കോൺഗ്രിഗേഷൻ ഓഫ് ചർച്ച് ഡാളസ്) സ്വാഗതമാശംസിച്ചു. അഭിവന്ദ്യ എപ്പിസ്‌ക്കോപ്പാ വിവിധ ക്രൈസ്തവ സഭകളില്‍ നിന്നും എത്തിച്ചേര്‍ന്ന വികാരിമാര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നിവര്‍ ചേർന്ന് തിരി തെളിച്ചു തുടർന്ന് കരോൾ ഉദ്ഘാടനം ചെയ്തു.

ഡാളസിലെ 22 ക്രിസ്തീയ ദേവാലയങ്ങളാണ് ഇത്തവണ കെഇസിഎഫ്ന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 43 മത് സംയുക്തകരോളിൽ പങ്കുചേർന്നത്. ആഥിഥേയരായ സിഎസ്‌ഐ കോൺഗ്രിഗേഷൻ ചര്‍ച്ച് അംഗങ്ങള്‍ അവതരിപ്പിച്ച സ്‌കിറ്റ് ആകര്‍ഷകമായി. കെഇസിഎഫ് ജനറല്‍ സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ കൃതജ്ഞത പ്രകാശിപ്പിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.