ഗ്രാമ്പു അത്ര നിസാരക്കാരനല്ല; ആരോഗ്യകാര്യത്തില്‍ കേമന്‍ !

ഗ്രാമ്പു അത്ര നിസാരക്കാരനല്ല; ആരോഗ്യകാര്യത്തില്‍ കേമന്‍ !

സാധാരണയായി ഭക്ഷണങ്ങളില്‍ ഉപയോഗിച്ച് വരുന്ന സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പു. ഗ്രാമ്പൂയില്‍ ധാരാളം നാരുകള്‍, മാംഗനീസ്, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

ഭക്ഷണങ്ങളില്‍ ഗ്രാമ്പു ചേര്‍ക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ദഹനപ്രക്രിയയ്ക്ക് ഏറ്റവും ഉത്തമമാണ് ഗ്രാമ്പു. ഇത് ദഹനേന്ദ്രീയത്തെ മൊത്തമായും ഉത്തേജിപ്പിക്കുന്നുവെന്നാണ് പറയുന്നത്. ശ്വസന പ്രക്രിയയെ പോഷിപ്പിക്കുന്നതിലും ഗ്രാമ്പു ഉത്തമമാണെന്ന് വിദഗ്ധര്‍ പറയുന്നു.

കൂടാതെ മോണ രോഗങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ഗ്രാമ്പുവിന് കഴിവുണ്ട്. വൈറസുകള്‍, ബാക്റ്റീരിയകള്‍ വിവിധ ഇനം ഫംഗസുകള്‍ എന്നിവയ്‌ക്കെതിരെ ഗ്രാമ്പു പ്രവര്‍ത്തിക്കുന്നു.

ഗ്രാമ്പു ഇട്ട് തിളപ്പിച്ചാറിയ വെള്ളം കുടിച്ചാല്‍ ഗ്യാസ് ട്രബിള്‍ വളരെ പെട്ടെന്നു തന്നെ ശമിക്കും. ഗ്രാമ്പു ചതച്ച് പല്ലിന്റെ പോടില്‍ വച്ചാല്‍ വേദന കുറയും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഗ്രാമ്പു സഹായിക്കും. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ വരാതെ തടയാനും ഗ്രാമ്പു ശീലമാക്കുന്നത് നല്ലതാണെന്ന് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.