റിയാദ്: ഇസ്ലാമിക് സംഘടനയായ തബ്ലീഗ് ജമാഅത്തിന് നിരോധനം ഏര്‍പ്പെടുത്തി സൗദി അറേബ്യ. അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്ന സുന്നി കൂട്ടായ്മയാണ് തബ്ലീഗ് ജമാഅത്ത്. ഇന്ത്യയില്‍ രൂപീകരിക്കപ്പെട്ട ഈ സംഘം ഇന്ന് ലോകത്ത് 150ലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മതകാര്യങ്ങളില്‍ ഊന്നിയാണ് പ്രവര്‍ത്തനമെങ്കിലും ഇവര്‍ ഭീകരവാദത്തിലേക്കുള്ള കവാടമാണെന്ന് സൗദി അറേബ്യ വിലയിരുത്തുന്നു.
'ഭീകരവാദത്തിന്റെ കവാടങ്ങളില്‍ ഒന്ന്' എന്ന് വിശേഷിപ്പിച്ചാണ് സൗദി രാജ്യത്ത് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തബ്ലീഗ് ജമാഅത്തിനെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി അടുത്ത വെള്ളിയാഴ്ച പള്ളികളില്‍ പ്രഭാഷണം നടത്താനുള്ള നിര്‍ദേശം സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം നല്‍കിയിട്ടുണ്ട്.
തബ്ലീഗ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം വഴിതെറ്റിയാണെന്നും അത് അപകടമാണെന്നും തീവ്രവാദത്തിന്റെ കവാടങ്ങളിലൊന്നാണെന്നുമാണ് മന്ത്രാലയം പറയുന്നത്. ഇത്തരം ഗ്രൂപ്പുകള്‍ സമൂഹത്തിന് ആപത്താണെന്നും തബ്ലീഗ് ജമാഅത്തുമായി സഹകരിക്കുന്ന സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും സൗദിയില്‍ നിരോധനം ഏര്‍പ്പെടുത്തിയെന്ന് മന്ത്രാലയം അറിയിച്ചു.
ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിന് മുമ്പ് രൂപീകരിക്കപ്പെട്ട കൂട്ടായ്മയാണ് തബ്ലീഗ് ജമാഅത്ത്. 1926ല്‍ ഇന്ത്യയില്‍ സ്ഥാപിതമായ തബ് ലീഗ് ജമാഅത്ത് ഒരു സുന്നി ഇസ്ലാമിക മിഷനറി പ്രസ്ഥാനമാണ്. ലോകത്തെമ്പാടും നാല് കോടി അംഗങ്ങളാണ് സംഘടനയ്ക്കുള്ളതെന്നാണ് കണക്കാക്കപ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.