'അച്ഛന്റെ പാത പിന്തുടരും; ഐഎഎഫില്‍ പൈലറ്റാകും': മരിച്ച വിംഗ് കമാന്‍ഡറുടെ 12 വയസ്സുള്ള മകള്‍ ആരാധ്യ

 'അച്ഛന്റെ പാത പിന്തുടരും; ഐഎഎഫില്‍ പൈലറ്റാകും': മരിച്ച വിംഗ് കമാന്‍ഡറുടെ 12 വയസ്സുള്ള മകള്‍ ആരാധ്യ


ആഗ്ര: ജനറല്‍ ബിപിന്‍ റാവത്തിനും മറ്റ് 11 പേര്‍ക്കുമൊപ്പം ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച വിംഗ് കമാന്‍ഡര്‍ പൃഥ്വി സിംഗ് ചൗഹാന്റെ ചിത യ്ക്കു തീ കൊളുത്തിയ ശേഷം 12 വയസ്സുള്ള മകള്‍ തന്റെ പ്രതിജ്ഞ വെളിപ്പെടുത്തി: അച്ഛന്റെ പാത പിന്തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേന (ഐഎഎഫ്) പൈലറ്റാകും.
.
ആഗ്രയിലെ താജ്ഗഞ്ച് ശ്മശാനത്തില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ സഹോദരന്‍ അവിരാജ് (7), ബന്ധു പുഷ്‌പേന്ദ്ര സിംഗ് എന്നിവരോടൊപ്പമാണ് പിതാവിന്റെ ചിതയ്ക്ക് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആരാധ്യ തീ കൊളുത്തിയത്. 'പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നല്ല മാര്‍ക്ക് നേടണമെന്നും അച്ഛന്‍ എന്നെ ഉപദേശിക്കാറുണ്ടായിരുന്നു. ഞാന്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മാര്‍ക്ക് ലഭിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു,' അവര്‍ പറഞ്ഞു.

ഐഎഎഫ്, ആഗ്ര അഡ്മിനിസ്‌ട്രേഷന്‍ പ്രതിനിധികളും പോലീസ് ഉദ്യോഗസ്ഥരും വിംഗ് കമാന്‍ഡര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. 2000-ല്‍ സര്‍വീസില്‍ ചേര്‍ന്നയാളാണ് പൃഥ്വി സിംഗ് ചൗഹാന്‍. ഔദ്യോഗിക അസൈന്‍മെന്റിന്റെ ഭാഗമായി ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിനൊപ്പം പറക്കുമ്പോഴായിരുന്നു കൂനൂരിലെ അപകടം. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിന്ന് 2006-ല്‍ ആഗ്രയിലേക്ക് കുടിയേറിയതാണ് പൃഥ്വിയുടെ കുടുംബം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.