കുനൂര്‍: ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ മരിക്കാനിടയായ കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തിന്റെ തൊട്ടുമുന്‍പുള്ള വിഡിയോ ദൃശ്യം പകര്‍ത്തിയ സംഭവത്തില്‍ അന്വേഷണവുമായി പൊലീസ്. നിരോധിത മേഖലയായ നിബിഡ വനമേഖലയിലേക്ക് ഫൊട്ടോഗ്രഫറും അദ്ദേഹത്തോടൊപ്പമുള്ള കുറച്ചുപേരും എന്തിനാണ് പോയതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഒപ്പം ദൃശ്യങ്ങള്‍ പകര്‍ത്തിയ മലയാളി ഫൊട്ടോഗ്രഫര്‍ ജോയുടെ മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു.
വീഡിയോയുടെ ആധികാരികത ഉറപ്പാക്കാനാണു പരിശോധന. ജോയ്ക്കൊപ്പം നാസര്‍ എന്നയാളും ഒപ്പമുണ്ടായിരുന്നു. ഡിസംബര്‍ എട്ടിന് ഊട്ടി കാണാനെത്തിയ ജോ കൂനൂരില്‍ റെയില്‍വെ ട്രാക്കിലൂടെ നടക്കുന്നതിനിടെയാണു ഹെലികോപ്റ്റര്‍ താഴ്ന്നു പറക്കുന്നത് കണ്ടത്. കൗതുകം തോന്നി ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. മൂടല്‍ മഞ്ഞിലേക്ക് ഹെലികോപ്റ്റര്‍ മറയുന്നതാണ് 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയിലുള്ളത്. വീഡിയോ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.