ന്യൂഡല്‍ഹി: പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യ പേപ്പറിലെ വിവാദ ചോദ്യം ഒഴിവാക്കി സിബിഎസ്ഇ. വിദ്യാര്‍ഥികള്‍ക്ക് പ്രസ്തുത ചോദ്യത്തിന് മുഴുവന്‍ മാര്‍ക്കും നല്‍കും.
സ്ത്രീ-പുരുഷ തുല്യത കുടുംബങ്ങളില്‍ കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കിയെന്നാണ് സിബിഎസ്ഇ പത്താം ക്ലാസ് ആദ്യ ടേം ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യ പേപ്പറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീ ശാക്തീകരണമാണ് സമൂഹത്തിലും കുടുംബങ്ങളിലും പ്രശ്‌നങ്ങള്‍ക്ക് കാരണം എന്ന തരത്തില്‍ കാര്യങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സ്ത്രീ-പുരുഷ തുല്യതയാണ് രക്ഷിതാക്കള്‍ക്ക് കൗമാരക്കാരില്‍ ആധിപത്യം ഇല്ലാത്തതിന് കാരണമായി ചോദ്യപേപ്പര്‍ ചൂണ്ടിക്കാട്ടുന്നത്.
ചോദ്യ പേപ്പറില്‍ നല്‍കിയിരുന്ന ഖണ്ഡിക മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചല്ലെന്നും ഈ ഖണ്ഡികയും ഇതിനോട് അനുബന്ധിച്ചുള്ള ചോദ്യങ്ങളും ഒഴിവാക്കുകയാണെന്നും സിബിഎസ്ഇ പ്രസ്താവനയില്‍ അറിയിച്ചു. ചോദ്യ പേപ്പറിനെതിരേ സമൂഹ മാധ്യമങ്ങളിലടക്കം ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. കോണ്‍ഗ്രസ്, സിപിഎം, ഡിഎംകെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ലോക്സഭയിലും വിഷയം ഉന്നയിച്ചു.
ചോദ്യ പേപ്പറിലെ വിവാദ പരാമര്‍ശത്തില്‍ സി.ബി.എസ്.ഇ മാപ്പ് പറയണമെന്നും അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. യുവാക്കളുടെ മനോവീര്യത്തെയും ഭാവിയേയും തകര്‍ക്കുന്ന ആര്‍എസ്എസ്, ബിജെപി തന്ത്രങ്ങളുടെ ഭാഗമാണിതെന്നും ചോദ്യം ഏറെ വെറുപ്പുളവാക്കുന്നുവെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.