പിജി ഡോക്ടര്‍മാരുടെ പ്രധാന ആവശ്യം പരിഹരിച്ചതാണ്; രോഗികളെ ദുരിതത്തിലാക്കരുതെന്ന് ആരോഗ്യമന്ത്രി

പിജി ഡോക്ടര്‍മാരുടെ പ്രധാന ആവശ്യം പരിഹരിച്ചതാണ്; രോഗികളെ ദുരിതത്തിലാക്കരുതെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: രോഗികളെ ദുരിതത്തിലാക്കരുതെന്ന് സമരം ചെയ്യുന്ന ഡോക്ടര്‍മാരോട് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പി ജി ഡോക്ടര്‍മാരുടെ പ്രധാന ആവശ്യം പരിഹരിച്ചതാണ്. നോണ്‍ അക്കാഡമിക് ജൂനിയര്‍ റസിഡന്റുമാരുടെ നിയമനം തുടങ്ങി. ഒന്നാം വര്‍ഷ പിജി പ്രവേശനം വൈകുന്നതില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

സമരത്തെ തുടര്‍ന്ന് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ രോഗികള്‍ കടുത്ത ദുരിതത്തിലാണ്. ശസ്ത്രക്രിയകള്‍ മുടങ്ങി. ഒപി മുടങ്ങാതിരിക്കാന്‍ ബദല്‍ സംവിധാനം ഒരുക്കാന്‍ ആരോഗ്യവകുപ്പ് ശ്രമിച്ചെങ്കിലും പൂര്‍ണമായും ഫലം കണ്ടില്ല.

അതേസമയം 24 മണിക്കൂര്‍ സൂചന പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് ഹൗസ് സര്‍ജ്ജന്മാര്‍ അറിയിച്ചു. നാളെ രാവിലെ എട്ടു മണി വരെ സമരം തുടരും. ചര്‍ച്ചയില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പങ്കെടുത്തിരുന്നില്ല. വകുപ്പിലെ ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. നടന്നത് ഔദ്യോഗിക ആശയ വിനിമയം മാത്രമാണെന്നാണ് ഹൗസ് സര്‍ജ്ജന്മാര്‍ വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.