രാജ്യത്തുടനീളം 21 ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങള്‍; കണ്ണൂര്‍ ഉള്‍പ്പെടെ എട്ടു സ്ഥലത്ത് പ്രവര്‍ത്തനം തുടങ്ങി

 രാജ്യത്തുടനീളം 21 ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങള്‍; കണ്ണൂര്‍ ഉള്‍പ്പെടെ എട്ടു സ്ഥലത്ത് പ്രവര്‍ത്തനം തുടങ്ങി

ന്യുഡല്‍ഹി: രാജ്യത്തുടനീളം 21 ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കി കേന്ദ്ര വ്യോമയാന മന്ത്രാലയം. കേരളത്തിലെ കണ്ണൂര്‍ ഉള്‍പ്പെടെ രാജ്യത്ത് 21 ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങള്‍ സ്ഥാപിക്കുന്നതിനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം തത്വത്തില്‍ അനുമതി നല്‍കിയിട്ടുള്ളത്.

രാജ്യത്ത് പുതിയ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളടങ്ങിയ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള നയത്തിന് 2008ന് ഇന്ത്യ ഗവണ്മെന്റ് രൂപം നല്‍കിയിരുന്നു. നയപ്രകാരം സംസ്ഥാന ഭരണകൂടങ്ങള്‍ ഉള്‍പ്പെടെയുള്ള വിമാനത്താവള വികസന സംരംഭങ്ങള്‍ ഇതുമായി ബന്ധപ്പെട്ട ഒരു അപേക്ഷ വ്യോമയാന മന്ത്രാലയത്തിന് സമര്‍പ്പിക്കണം.

അടുത്ത നാല് മുതല്‍ അഞ്ചു വര്‍ഷ കാലം കൊണ്ട് 25,000 കോടി രൂപ ചെലവില്‍ പുതിയ വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കാനും, നിലവിലുള്ളവ ആധുനീകരിച്ചു ശേഷി വര്‍ധിപ്പിക്കാനുമുള്ള ശ്രമത്തിന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ തുടക്കം കുറിച്ചിരുന്നു. നിലവിലുള്ള ടെര്‍മിനലുകള്‍, റണ്‍വേകള്‍, എയര്‍പോര്‍ട്ട് നാവിഗേഷന്‍ സംവിധാനങ്ങള്‍, കണ്ട്രോള്‍ ടവറുകള്‍ എന്നിവ ആധുനിക വല്‍ക്കരിക്കാനും വികസിപ്പിക്കാനുമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിലുള്‍പ്പെടുന്നു.

ഇങ്ങനെ സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകള്‍ക്ക് അംഗീകാരം നല്‍കുന്നത് 'സൈറ്റ് ക്ലീയറന്‍സ്' ഘട്ടം, 'ഇന്‍പ്രിന്‍സിപ്പിള്‍' (തത്വത്തില്‍) അനുമതി ഘട്ടം എന്നിങ്ങനെ രണ്ടു ഘട്ടങ്ങള്‍ ഉള്‍പ്പെടുന്ന നടപടിയിലൂടെയാണ്. ഇവയില്‍ കണ്ണൂര്‍ ഉള്‍പ്പെടെ എട്ട് വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞുവെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രി വി.കെ. സിംഗ് രാജ്യ സഭയില്‍ രേഖാമൂലം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.