കോവിഡ് പ്രതിസന്ധിക്കിടെ പാര്‍ലമെന്റ് സമ്മേളനത്തിന് തുടക്കമായി

കോവിഡ് പ്രതിസന്ധിക്കിടെ പാര്‍ലമെന്റ് സമ്മേളനത്തിന് തുടക്കമായി

ന്യൂഡല്‍ഹി : കോവിഡ് പ്രതിസന്ധിക്കിടെ പാര്‍ലമെന്റ് സമ്മേളനത്തിന് തുടക്കമായി. ആദ്യം ലോകസഭയാണ് ചേരുക. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് പാര്‍ലമെന്റ് സമ്മേളനം നടക്കുക. 18 സിറ്റിങ്ങാണ് സമ്മേളനത്തില്‍ നിശ്ചയിച്ചിട്ടുള്ളത്. കൃത്യമായ സാമൂഹിക അകലം പാലിച്ചാണ് സമ്മേളനങ്ങള്‍ നടത്തുക.

സാധാരണ ചുവന്ന ഇരിപ്പിടങ്ങളുള്ളത് രാജ്യസഭയും പച്ച ഇരിപ്പുടങ്ങളുള്ളത് ലോക്‌സഭയും എന്നിങ്ങനെ രണ്ടായി വേര്‍തിരിച്ച്‌ രണ്ടുസമ്മേളനങ്ങളും ഒരേസമയം ചേരുകയായിരുന്നു ചെയ്തിരുന്നത്. ഇപ്പോള്‍ സാമൂഹിക അകലം പാലിക്കുന്നതിനുവേണ്ടി സമയക്രമം അനുസരിച്ചാണ് ഇരുസഭയും ചേരുക. 4മണിക്കൂര്‍ രാജ്യസഭയും പിന്നീട് 3മണിക്കൂറിന്റെ ഇടവേളയ്ക്ക് ശേഷം അടുത്ത 4മണിക്കൂര്‍ ലോക്‌സഭയും ചേരാനാണ് നിശ്ചയിച്ചിട്ടുള്ളത്.

ഇന്ന് ആദ്യം ചേരുക ലോക്‌സഭയാണ്. 9 മണിമുതല്‍ 4 മണിക്കൂര്‍ ലോക്‌സഭ ചേരും. തുടര്‍ന്ന്, അണുനശീകരണം അടക്കമുള്ള നടപടിക്രമങ്ങള്‍ക്ക് ശേഷമാണ് അടുത്ത 4 മണിക്കൂര്‍ രാജ്യസഭാ ചേരുക. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി സഭാംഗങ്ങള്‍ ഗാലറികളിലുള്‍പ്പെടെയാകും ഇരിക്കുക. ലോക്സഭയില്‍ അംഗങ്ങള്‍ക്കിടയില്‍ ഗ്ലാസ്‌ കൊണ്ട് മറ സജ്ജീകരിച്ചിട്ടുണ്ട്. മുന്‍പ് വിദേശരാജ്യങ്ങളില്‍ പാര്‍ലമെന്റ് സമ്മേളനങ്ങള്‍ സംഘടിപ്പിച്ചപ്പോള്‍ സമാനമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.

കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് സഭയുടെ പലനടപടിക്രമങ്ങളിലും മാറ്റങ്ങളുണ്ടായിട്ടുണ്ട്. ചോദ്യോത്തരവേള ഉണ്ടാകില്ല. ധനബില്ലുകള്‍ക്ക് അംഗീകാരം നല്‍കിയില്ലെങ്കില്‍ സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കുന്ന അവസ്ഥയുണ്ടാകാനിടയുണ്ട്. അതുകൊണ്ട് തന്നെ ഭരണഘടനാപരമായ സമ്മര്‍ദങ്ങളും ബാധ്യതകളും സര്‍ക്കാരിന്റെ ഉത്തരവാദിത്വവും പ്രതിപക്ഷത്തിന്റെയടക്കം ചുമതലകളും നടപ്പാക്കുക എന്ന ജനാധിപത്യ നടപടിക്രമങ്ങളുടെ ഭാഗമായാണ് കോവിഡ് പ്രതിസന്ധിക്കിടയിലും സഭാസമ്മേളനം ആരംഭിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.