മദര്‍ തെരേസ സ്ഥാപിച്ച അഗതി മന്ദിരത്തിനു പോലും രക്ഷയില്ല; മതപരിവര്‍ത്തനം ആരോപിച്ച് കേസെടുത്ത് പൊലീസ്

മദര്‍ തെരേസ സ്ഥാപിച്ച അഗതി മന്ദിരത്തിനു പോലും രക്ഷയില്ല; മതപരിവര്‍ത്തനം ആരോപിച്ച് കേസെടുത്ത് പൊലീസ്

വഡോദര: മദര്‍ തെരേസ സ്ഥാപിച്ച വഡോദരയിലെ മിഷനറീസ് ഓഫ് ചാരിറ്റിക്കെതിരെ കേസെടുത്ത് പൊലീസ്. നിര്‍ബന്ധിച്ച് മതം മാറ്റുന്നുവെന്ന പരാതി ലഭിച്ചുവെന്നാണ് പൊലീസ് ഭാഷ്യം. ഗുജറാത്തിലെ മതസ്വാതന്ത്ര്യ നിയമ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

ആരോപണം നിഷേധിച്ച് അഗതി മന്ദിരം അധികൃതര്‍ രംഗത്തെത്തി. അഗതി മന്ദിരത്തിനെതിരെയുള്ള നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം സ്ഥാപന മേധാവി സിസ്റ്റര്‍ റോസ് തേരേസ നിഷേധിച്ചു. ബാലവേലയില്‍ നിന്ന് രക്ഷപ്പെടുത്തിയ അനാഥ കുട്ടികളെ സംരക്ഷിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞു.

ഈ വര്‍ഷം ഓഗസ്റ്റില്‍ ദേശീയ ശിശു സംരക്ഷണ സമിതി ചെയര്‍മാന്‍ വഡോദര മകര്‍പുരയിലെ ഈ അഗതി മന്ദിരത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനു ശേഷമാണ് സ്ഥാപനത്തിനെതിരെ ചിലരുടെ ഭാഗത്തു നിന്ന് ദുരൂഹത നിറഞ്ഞ നീക്കങ്ങളുണ്ടായത്.

രാജ്യത്ത് ക്രൈസ്തവര്‍ക്കും അവര്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കും നേരെ തീവ്ര ഹൈന്ദവ സംഘടനകള്‍ നടത്തുന്ന ആക്രമണങ്ങള്‍ പതിവ് സംഭവങ്ങളാണ്. ഇതേപ്പറ്റി പരാതിപ്പെട്ടാല്‍ പോലും നടപടിയെടുക്കാത്ത പൊലീസാണ് ലോകം മുഴുവന്‍ ആദരിക്കുന്ന വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച അഗതി മന്ദിരത്തിനെതിരെ മതപരിവര്‍ത്തനം ആരോപിച്ച് കേസെടുത്തിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.