തിരുവനന്തപുരം∙ സിപിഎം യുവനേതാവും യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനുമായ പി.ബിജു (43) അന്തരിച്ചു. കോവിഡിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. ഒക്ടോബർ 21നാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം.
പത്തു ദിവസത്തിനുശേഷം നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവായെങ്കിലും രോഗം ബാധിച്ചതിനെത്തുടർന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് ആശുപത്രിയിൽ തുടർന്നു. പ്രമേഹവും രക്തസമ്മർദവും കൂടുതലായിരുന്നു. വൃക്കകൾ തകരാറിലായതിനെത്തുടർന്ന് ഡയാലിസിസിനു വിധേയനാക്കിയിരുന്നു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായും ഡിവൈഎഫ്ഐ സംസ്ഥാന ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്. സിപിഎം ജില്ലാ കമ്മറ്റി അംഗമാണ്. തിരുവനന്തപുരം കാരേറ്റിനടുത്ത് മേലാറ്റുകുഴിയിലാണ് ബിജുവിന്റെ വീട്. മികച്ച സംഘാടകനെന്ന് പേരെടുത്തയാളാണ് പി.ബിജു. എൽഎൽബി, ജേണലിസം ബിരുദധാരിയാണ്. സിന്‍ഡിക്കേറ്റ് അംഗമായിരുന്നു.
മുഖ്യമന്ത്രി അനുശോചിച്ചു
ഊർജസ്വലതയും ആത്മാർപ്പണവും കൊണ്ട് ജനങ്ങളുടെ പ്രിയങ്കരനായി മാറിയ പൊതുപ്രവർത്തകനായിരുന്നു പി. ബിജുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനസന്ദേശത്തിൽ പറഞ്ഞു. വിദ്യാർഥി - യുവജന പ്രസ്ഥാനങ്ങളുടെ നേതാവെന്ന നിലയിലും യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എന്ന നിലയിലും ശ്രദ്ധേയമായ ഇടപെടലായിരുന്നു ബിജുവിന്റേതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.