കെ റെയില്‍: യുഡിഎഫ് എംപിമാരുമായി കേന്ദ്ര റെയില്‍വേ മന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്

കെ റെയില്‍: യുഡിഎഫ് എംപിമാരുമായി കേന്ദ്ര റെയില്‍വേ മന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്

ന്യൂഡൽഹി: കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് എംപിമാരുമായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് കൂടിക്കാഴ്ച നടത്തും. പദ്ധതി നടപ്പാക്കരുതെന്നാണ് എംപിമാരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് യുഡിഎഫ് എം പി മാർ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.

പദ്ധതി സാമ്പത്തിക പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് നിവേദനത്തിൽ ഉന്നയിക്കുന്നു. ഇ ശ്രീധരൻ ഉൾപ്പെടെയുള്ള വിദഗ്ധർ പദ്ധതിപ്രയോഗികമല്ലെന്നു വ്യക്തമാക്കിയ കാര്യവും നിവേദനത്തിൽ ചൂണ്ടികാണിക്കുന്നു. പദ്ധതി നിർത്തിവെക്കാൻ നിർദ്ദേശിക്കണമെന്നുമാണ് നിവേദനത്തിലെ ആവശ്യം. പദ്ധതിയുമായി കേന്ദ്രസർക്കാർ ഒരു തരത്തിലും സഹകരിക്കരുതെന്നും എംപിമാർ ആവശ്യപ്പെട്ടു.

കേരളത്തിൽ നിന്നുള്ള 18 എം.പിമാരും പുതുച്ചേരി എം.പി വി വൈത്തി ലിംഗവുമാണ് നിവേദനത്തിൽ ഒപ്പ് വച്ചിരിക്കുന്നത്. എന്നാൽ ശശി തരൂർ എം.പി നിവേദനത്തിൽ ഒപ്പ് വച്ചിട്ടില്ല. വിഷയത്തിൽ കൂടുതൽ പഠനം വേണമെന്നാണ് ശശി തരൂരിന്റെ നിലപാട്. വൈകുന്നേരം മൂന്ന് മണിക്കാണ് റെയിൽവേ മന്ത്രിയും എംപി മാരുമായുള്ള കൂടിക്കാഴ്ച.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.