ഒമിക്രോണിനെതിരേ കോവിഡ് ഗുളിക ഫലപ്രദമെന്ന് സ്ഥിരീകരിച്ചതായി ഫൈസര്‍

 ഒമിക്രോണിനെതിരേ കോവിഡ് ഗുളിക ഫലപ്രദമെന്ന് സ്ഥിരീകരിച്ചതായി ഫൈസര്‍

ന്യുയോര്‍ക്ക്: ഒമിക്രോണിനെതിരെ ഫൈസറിന്റെ കോവിഡ് ഗുളിക ഫലപ്രദമാണെന്ന് അവകാശവാദവുമായി കമ്പനി. ഉയര്‍ന്ന അപകടസാധ്യതയുള്ള മുതിര്‍ന്നവരില്‍ ഈ മരുന്ന് ആശുപത്രിവാസവും മരണവും 90 ശതമാനത്തോളം കുറയ്ക്കുന്നതായി സ്ഥിരീകരിച്ചെന്നും ഫൈസര്‍ അവ്യക്തമാക്കി. 2,250 ആളുകളുടെ പഠനത്തിന്റെ മുഴുവന്‍ ഫലങ്ങളും വൈറസിനെതിരായ ഗുളികയുടെ ആദ്യകാല ഫലങ്ങള്‍ സ്ഥിരീകരിച്ചതായി കമ്പനി പറഞ്ഞു.

കോവിഡ് പ്രാരംഭ ലക്ഷണങ്ങള്‍ക്ക് തൊട്ടു പിന്നാലെ മരുന്ന് കഴിക്കുമ്പോള്‍ ഉയര്‍ന്ന അപകട സാധ്യതയുള്ള മുതിര്‍ന്നവരില്‍ സംയോജിത ആശുപത്രി വാസവും മരണവും 89 ശതമാനം കുറയ്ക്കുന്നതായാണ് തെളിഞ്ഞിരിക്കുന്നത്. പല മെഡിക്കല്‍ വിദഗ്ധരും പ്രവചിച്ചതു പോലെ ഒമിക്‌റോണ്‍ വേരിയന്റിനെതിരെ ഫൈസറിന്റെ ഔഷധം അതിന്റെ ശക്തി നിലനിര്‍ത്തുന്നുവെന്ന് പ്രത്യേക ലബോറട്ടറി പരിശോധന വ്യക്തമാക്കുന്നതായും കമ്പനി അവകാശപ്പെട്ടു.

യുഎസില്‍ കോവിഡ് കേസുകളും മരണങ്ങളും ആശുപത്രിവാസവും എല്ലാം വീണ്ടും ഉയരുകയും 800,000 പാന്‍ഡെമിക് മരണങ്ങള്‍ നടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ വെളിപ്പെടുത്തല്‍. അമേരിക്കയുടെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍, ഫൈസറിന്റെയോ മെര്‍ക്കിലിന്റെയോ ഗുളികയ്ക്കോ അംഗീകാരം നല്‍കിയേക്കും. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.