ലോകത്തിലെവിടെ വാക്‌സിന്‍ ഉണ്ടാക്കിയാലും ഇന്ത്യയില്‍ ലഭ്യമാക്കും : പ്രധാനമന്ത്രി

ലോകത്തിലെവിടെ വാക്‌സിന്‍ ഉണ്ടാക്കിയാലും ഇന്ത്യയില്‍ ലഭ്യമാക്കും : പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ലോകസഭയുടെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു. കൊറോണയുടെ വ്യാപനത്തിനെതിരെ രാജ്യം ശക്തമായ പോരാട്ടം തുടരുമെന്നും ലോകത്തെവിടെ വാക്‌സിന്‍ നിര്‍മ്മാണം പൂര്‍ത്തിയായാലും ഇന്ത്യയില്‍ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സുപ്രധാനമായ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യാനുണ്ട്.

എല്ലാ അംഗങ്ങളുടെ ഭാഗത്തുനിന്നും ഗുണപരമായ സമയം വിഷയങ്ങളുടെ ചര്‍ച്ചയ്ക്കായി ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസവും പ്രധാനമന്ത്രി പ്രകടിപ്പിച്ചു. മണ്‍സൂണ്‍ കാല സെക്ഷനുകളെ കുറിച്ച്‌ ലോക്‌സഭാംഗങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിനെതിരെ മരുന്ന് കണ്ടെത്തുന്നത് വരെ ജാഗ്രത തുടരണമെന്നും അദ്ദേഹം പറഞ്ഞു .

യുവാവിനെ അധ്യാപികയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്, പിടിവലിക്കിടെ കൊലപാതകമെന്ന് സൂചന

സൈനികര്‍ രാജ്യരക്ഷയ്ക്കായി ദുര്‍ഘടമായ മലനിരകളില്‍ നില്‍ക്കുകയാണ്. വരുന്ന നാളുകളിലെ കൊടുതണുപ്പാണ് നേരിടേണ്ടത്. എല്ലാ ലോകസഭാംഗങ്ങളും രാജ്യത്തെ ജനങ്ങള്‍ക്കൊപ്പം സൈനികര്‍ക്ക് പിന്നില്‍ അണിനിരന്നിരിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.