ന്യുഡല്‍ഹി: അടുത്ത സംയുക്ത സൈനിക മേധാവിയായി കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവാനെ നിയമിച്ചു. കാര്‍ഗില്‍ യുദ്ധത്തിനു പിന്നാലെയാണ് സിഡിഎസ് പദവി ഉണ്ടാക്കണമെന്ന് വിദഗ്ധസമിതി ശുപാര്‍ശ ചെയ്തത്. സൈനിക വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ സിംഗിള്‍ പോയിന്റ് അഡ്വസൈറാണ് സംയുക്തസേനാ മേധാവി (സിഡിഎസ്).
മൂന്ന് സേനാ വിഭാഗത്തെയും ഏകോപിപ്പിക്കുക, പ്രതിരോധമന്ത്രാലയത്തിന് നിര്‍ണായക ഉപദേശങ്ങള്‍ നല്‍കുക, ആയുധ സംഭരണ നടപടിക്രമം രൂപീകരിക്കുക തുടങ്ങി സുപ്രധാന ചുമതലകളാണ് ബിപിന്‍ റാവത്ത് വഹിച്ചിരുന്നത്.
2019 ഡിസംബര്‍ 31നാണ് ബിപിന്‍ റാവത്തിന്റെ പിന്‍ഗാമിയായി മനോജ് മുകുന്ദ് നരവാനെ ഇന്ത്യന്‍ കരസേന മേധാവിയായി ചുമതലയേറ്റത്. അതിനു മുമ്പ് ചൈനയുമായുള്ള അതിര്‍ത്തി സംരക്ഷിക്കുന്ന കിഴക്കന്‍ കമാന്‍ഡന്റിനെ അദ്ദേഹം നയിച്ചിരുന്നു. കശ്മീരിലും കിഴക്കന്‍ സംസ്ഥാനങ്ങളിലും ഭീകരവിരുദ്ധ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.
മ്യാന്‍മറില്‍ ഇന്ത്യന്‍ എംബസിയില്‍ ഡിഫന്‍സ് അറ്റാഷെയായും നരവാനെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ പവന്‍ എന്ന് പേരിട്ട ശ്രീലങ്കയിലെ ഇന്ത്യന്‍ സൈനിക ദൗത്യത്തിന്റെ ഭാഗമായിരുന്നു. ജമ്മു കശ്മീരിലെ സൈനിക സേവനത്തിന് സേനാ പുരസ്‌കാരം നേടിയ നരവാനെ നാഗാലാന്‍ഡിലെയും ആസാം റൈഫിള്‍സിലെയും സേവനത്തിന് വിശിഷ്ഠ സേവാ പുരസ്‌കാരവും നേടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.