വാഷിംഗ്ടണ്‍: വാക്‌സിന്‍ വിരുദ്ധ ഗ്രൂപ്പുകള്‍ക്ക് ആമസോണ്‍ വന്‍ തോതില്‍ പണം സംഭാവന ചെയ്യുന്നതില്‍ വ്യാപക പ്രതിഷേധമുയരുന്നു. കോവിഡ് -19 തരംഗം തീവ്രമായി നില്‍ക്കുമ്പോഴും ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ വാക്‌സിനേഷന്‍ എടുക്കാതെ തുടരുന്നതിനിടെ പുറത്തുവന്ന വിവരം ഞെട്ടിപ്പിക്കുന്നതാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു..
വാക്‌സിന്‍ ഉപേക്ഷിക്കണമെന്ന ആഹ്വാനവുമായി തെറ്റായ വിവരങ്ങള്‍ ജനങ്ങള്‍ക്കു നല്‍കുന്ന മുന്‍നിര സ്രോതസ്സുകളിലേക്ക് 40,000 ഡോളറില്‍ അധികം വരുന്ന തുക 2020ല്‍ ആമസോണ്‍സ്‌മൈല്‍ വഴി സംഭാവന നല്‍കിയതായി പോപ്പുലര്‍ ഇന്‍ഫര്‍മേഷനും വാഷിംഗ്ടണ്‍ പോസ്റ്റും നടത്തിയ പ്രത്യേക വിശകലനങ്ങളില്‍ വ്യക്തമായി. ബില്‍ തുകയുടെ 0.5% ലാഭേച്ഛയില്ലാത്ത സംരംഭങ്ങള്‍ക്ക് സംഭാവന ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്നുണ്ട് ആമസോണ്‍സ്‌മൈല്‍.
യുഎസില്‍ വ്യാപകമായി വാക്്‌സിനേഷനെതിരെ പ്രവര്‍ത്തിക്കുന്ന ഒരു ഡസന്‍ സംഘടനകളെങ്കിലും ഇത്തരത്തില്‍ സംഭാവന കൈപ്പറ്റിയതായാണു സൂചന. 'ഇത് ശരിക്കും ഞെട്ടിപ്പിക്കുന്നതാണ്,'- ബെയ്ലര്‍ കോളേജ് ഓഫ് മെഡിസിനിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ട്രോപ്പിക്കല്‍ മെഡിസിന്‍ ഡീന്‍ പീറ്റര്‍ ഹോട്ടെസ് പറഞ്ഞു. 'ആമസോണ്‍ ഇത്തരം ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നു എന്നത് അവിശ്വസനീയമാണ്.'
ആമസോണ്‍ പോലുള്ള ഏജന്‍സികളില്‍ നിന്നുള്ള സംഭാവന വാക്‌സിന്‍ വിരുദ്ധ ഗ്രൂപ്പുകളെ നിയമവിധേയമാക്കുന്നുവെന്ന പ്രശ്‌നവുമുണ്ടെന്ന് , ഹോട്ടെസ് പറഞ്ഞു. 'പണത്തിനപ്പുറം, അതിന് വളരെയധികം ശക്തിയുണ്ട്. കാരണം ആമസോണ്‍ പോലെയുള്ള ഒരു ശക്തമായ സ്ഥാപനം അടിസ്ഥാനപരമായി അവരെ അംഗീകരിക്കുന്നു.'
.
കഴിഞ്ഞ വര്‍ഷം, ആമസോണ്‍ ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങള്‍ക്ക് 60 മില്യണിലധികം ഡോളര്‍ സംഭാവന നല്‍കിയിരുന്നു. ഈ തുകയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വാക്‌സിന്‍ വിരുദ്ധ ഫണ്ടിംഗിന്റെ വിഹിതം ചെറുതാണ്. എന്നാല്‍ താരതമ്യേന ചെറിയ ബ്ജറ്റുള്ള ഗ്രൂപ്പുകളുടെ ധനസമാഹരണ ശ്രമങ്ങള്‍ക്ക് ഇത് വലിയ പിന്തുണയാകുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.ആരോഗ്യ സംബന്ധമായി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ആമസോണ്‍ പോലുള്ള ഏജന്‍സികളുടെ പങ്കിനെക്കുറിച്ചുള്ള നിരന്തരമായ വിമര്‍ശനത്തിന് ആക്കം കൂട്ടുന്നുണ്ട് പുതിയ വാര്‍ത്ത.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.