വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഇന്ന് ജന്മദിനം. ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഇന്ന് 85 തികയുന്നു. അനാഥര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമൊപ്പം ജന്മദിനം ലളിതമായി ആഘോഷിക്കുന്ന പതിവ് ഇത്തവണയും തുടരും. 85 തികയുമ്പോഴും പാപ്പ കൂടുതല്‍ ഊര്‍ജസ്വലനും ആരോഗ്യവാനുമാണ്. പുലര്‍ച്ചെ 4.30-ന് ഉണരും. മണിക്കൂറുകളോളം പ്രാര്‍ഥിക്കും. ദിവസം ഒന്‍പതു മണിക്കൂറെങ്കിലും പ്രവര്‍ത്തനനിരതമാണ്. സമാധാന സന്ദേശവുമായി വിവിധ രാജ്യങ്ങളിലേക്കുള്ള പര്യടനങ്ങള്‍ക്കും കുറവില്ല.
ലാളിത്യത്തിന്റെ പ്രതിരൂപം എന്നറിയപ്പെടുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ 1936 ഡിസംബര്‍ 17-ന് അര്‍ജന്റീനയിലെ ബ്യൂനസ് ഐറിസിലാണു ജനിച്ചത്. ഇവിടെ ഫ്‌ളോറസില്‍ ഇറ്റാലിയന്‍ റെയില്‍വേ ജീവനക്കാരന്റെ അഞ്ചു മക്കളില്‍ ഒരാളായി ജനിച്ച പാപ്പയുടെ കുട്ടിക്കാലത്തെ പേര് ജോര്‍ജ് മാരിയോ ബര്‍ഗോളിയോ എന്നായിരുന്നു. 2013 മാര്‍ച്ച് 13നാണ് ആഗോള കത്തോലിക്കാ സഭയുടെ മാര്‍പാപ്പയായി ചുമതലലേറ്റത്. മാര്‍പാപ്പയായപ്പോള്‍ കാരുണ്യത്തിന്റെ പുണ്യവാളന്റെ പേരു സ്വീകരിക്കുകയായിരുന്നു.
കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ശ്രദ്ധേയനായ മാര്‍പാപ്പമാരിലൊരാള്‍ എന്ന നിലയ്ക്ക് ലോകമെങ്ങും സ്വീകാര്യനായ ഫ്രാന്‍സിസ് മാര്‍പാപ്പ സഭയ്ക്കുള്ളിലെ നവീകരണത്തിന്റെ പുതിയ അധ്യായമാണ്.
1969 ഡിസംബര്‍ 13-ന് ഈശോസഭ (ജെസ്യൂട്ട്) വൈദികനായാണ് തുടക്കം. 1998-ല്‍ ബ്യൂനസ് ഐറിസ് ആര്‍ച്ച് ബിഷപ്പായി. 2001-ല്‍ കര്‍ദിനാളായി. ആര്‍ച്ച് ബിഷപ്പായിരിക്കുമ്പോള്‍ ഔദ്യോഗിക വസതി ഒഴിവാക്കി നഗരപ്രാന്തത്തിലെ ചെറിയ അപ്പാര്‍ട്മെന്റില്‍ താമസിച്ചു. സാധാരണക്കാര്‍ക്കൊപ്പം പൊതുവാഹനങ്ങളില്‍ സഞ്ചരിച്ചു. മാര്‍പാപ്പയായ ശേഷവും ലാളിത്യമെന്ന മുഖമുദ്ര കൈവിട്ടില്ല.
കത്തോലിക്കാ സഭയുടെ 266-ാമത്തെ മാര്‍പാപ്പയാണ് അദ്ദേഹം. ഈശോസഭയില്‍ നിന്നുള്ള ആദ്യ പാപ്പ. തെക്കേ അമേരിക്കയില്‍നിന്നുള്ള ആദ്യ പാപ്പ. എട്ടാം നൂറ്റാണ്ടില്‍ മാര്‍പാപ്പയായിരുന്ന ഗ്രിഗറി മൂന്നാമനു ശേഷം യൂറോപ്പിനു പുറത്തുനിന്നുള്ള ആദ്യത്തെ പാപ്പ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.