മലബാറിലെ ആദ്യ മെഗാ പാപ്പാ സംഗമം; "ബോൺ നത്താലേ " നാളെ ഇരിട്ടിയിൽ

മലബാറിലെ ആദ്യ മെഗാ പാപ്പാ സംഗമം;

ഇരിട്ടി: കെസിവൈഎം - എസ് എം വൈ എം തലശ്ശേരി അതിരൂപതയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ച് ഇരിട്ടി ടൗണിൽ ശനിയാഴ്ച വൈകുന്നേരം 4 മണി മുതൽ 300 ക്രിസ്മസ് പാപ്പാമാർ സംഗമിക്കുന്ന ക്രിസ്മസ് സമാധാന സന്ദേശ കരോൾ യാത്ര "ബോൺ നത്താലേ 2021" നടക്കുന്നു.

മലബാറിലെ ആദ്യ മെഗാ പാപ്പാ സംഗമം ആയാണ് ഈ പരിപാടിയെ വിശേഷിപ്പിച്ചിരിക്കുന്നത്. നെല്ലിക്കാംപൊയിൽ ഫോറോനയുടെ ആതിഥേയത്വത്തിൽ എടൂർ , പേരാവൂർ, കുന്നോത്ത് ഫോറോനകളുടെ സഹകരണത്തോടെ, മലയോരത്തിന്റെ സിരാകേന്ദ്രമായ ഇരിട്ടി ടൗണിൽ ആണ് പരിപാടി സംഘടിപ്പിക്കുന്നത്.
വാദ്യമേളങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെ നടക്കുന്ന പാപ്പാറാലിക്ക് ശേഷം ഇരിട്ടി ടൗണിൽ സാംസ്കാരിക സമ്മേളനവും, ക്രിസ്മസ് കലാസന്ധ്യയും നടക്കും .ഇതിൽ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ സംബന്ധിക്കും.

തലശ്ശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംബ്ലാനി ക്രിസ്മസ് സന്ദേശം നൽകും .മെഗാ പാപ്പാ സംഗമത്തിന്റെ കൺവീനർ ജോയൽ ജോസഫ് തൊട്ടിയിൽ ,രക്ഷാധികാരി ഡയറക്ടർ ഫാദർ ജിൻസ് വാളിപ്ലാക്കൽ ,ജനറൽ കോർഡിനേറ്റർമാരായ മെൽവിൻ ,റോണിറ്റ് ,ആൻഡേഴ്സൺ ,അഖിൽ എന്നിവരും ഫോറോന ഡയറക്ടേഴ്സ്, ആനിമേറ്റ്ർസ്, അതിരൂപത ഫോറോന ഭാരവാഹികളും പരിപാടിക്ക് നേതൃത്വം നൽകും


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.