സിപിഎം പിബി യോഗം ഇന്നും നാളെയും; രാഷ്ട്രീയ പ്രമേയം മുഖ്യ അജണ്ട

സിപിഎം പിബി യോഗം ഇന്നും നാളെയും; രാഷ്ട്രീയ പ്രമേയം മുഖ്യ അജണ്ട

ന്യൂഡല്‍ഹി: സിപിഎം പോളിറ്റ് ബ്യൂറോ (പിബി) യോഗത്തിന് ഇന്ന് തുടക്കം. രണ്ട് ദിവസമായാണ് യോ​ഗം നടക്കുക. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരടിന് അന്തിമ രൂപം നല്‍കാനാണ് പിബി ചേരുന്നത്. അടുത്ത മാസം ആദ്യം ഹൈദരാബാദില്‍ ഇതിനായി കേന്ദ്ര കമ്മിറ്റിയും ചേരും.

നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളും പൊളിറ്റ് ബ്യൂറോ യോഗം ചര്‍ച്ച ചെയ്യും. രാജ്യത്ത് സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കവും യോഗം ചര്‍ച്ച ചെയ്യും. അതേസമയം കെ റെയില്‍ അടക്കമുള്ള കേരളത്തിലെ വിവാദ വിഷയങ്ങള്‍ പിബിയില്‍ ചര്‍ച്ചക്ക് വരില്ലെന്നാണ് സൂചന.

കോണ്‍ഗ്രസ് സഖ്യത്തിന്റെ കാര്യത്തില്‍ ശക്തമായ അഭിപ്രായ ഭിന്നത കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോ യോഗത്തിലും ഉണ്ടായിരുന്നു. പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നതിനൊപ്പം പശ്ചിമ ബംഗാള്‍ പോലുള്ള ചില സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സഖ്യമാകാമെന്നാണ് ഇപ്പോഴത്തെ നിലപാട്. എന്നാല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന പൊതുനിലപാടാകും പിബിയില്‍ ഉണ്ടാവുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.