ജിസിസി: ഖത്തറില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ നാല് പേരിലാണ് രോഗം റിപ്പോർട്ട് ചെയ്തതെന്ന് ഖത്തർ ആരോഗ്യമന്ത്രാലയം ട്വീറ്റില്‍ വ്യക്തമാക്കി. കോവിഡിനെതിരെയുളള ജാഗ്രത കൈവിടരുതെന്നും ആരോഗ്യമന്ത്രാലയം പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു.
വെള്ളിയാഴ്ച രാജ്യത്ത് തന്നെയുളള 138 പേരിലും വിദേശ യാത്ര കഴിഞ്ഞെത്തിയ 26 പേരിലുമാണ് ഖത്തറില്‍ കോവിഡ് റിപ്പോർട്ട് ചെയ്തത്. 2356 ആണ് സജീവ കോവിഡ് കേസുകള്‍. 238 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തില്ലെന്നുളളത് ആശ്വാസമായി.
യുഎഇയില്‍ 234 പേർക്ക് വെളളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 332243 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 127 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തില്ലെന്നുളളത് ആശ്വാസമായി. രാജ്യത്ത് ഇതുവരെ 743586 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുളളത്. 738387 പേർ രോഗമുക്തി നേടി. 2151 പേർ മരിച്ചു.
സൗദി അറേബ്യയില്‍ 80 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 2 പേരുടെ മരണവും റിപ്പോർട്ട് ചെയ്തു. 92 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്ത് ഇതുവരെ 550622 പേർക്ക് കോവിഡ് ബാധ റിപ്പോർട്ട് ചെയ്തപ്പോള്‍ 539885 പേർ രോഗമുക്തി നേടി. 8860 പേരാണ് മരിച്ചത്. 31 പേർ രാജ്യത്ത് നിലവില്‍ ഗുരുതരാവസ്ഥയിലാണ്.
ബഹ്റിനില്‍ 52 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 36 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 421 ആണ് സജീവ കോവിഡ് കേസുകള്‍. ഒരാളാണ് ഗുരുതരവസ്ഥയില്‍ ചികിത്സ തേടുന്നത്.
കുവൈറ്റില്‍ 81 പേരില്‍ കോവിഡ് റിപ്പോർട്ട് ചെയ്തപ്പോള്‍ 30 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.രാജ്യത്ത് ഇതുവരെ 413972 പേരില്‍ കോവിഡ് റിപ്പോർട്ട് ചെയ്തപ്പോള്‍ 411030 പേർ രോഗമുക്തി നേടി. 2466 പേരാണ് മരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.