വത്തിക്കാന്‍ സിറ്റി: ന്യൂസിലന്‍ഡിലെ ഹാമില്‍ട്ടണില്‍ ബിഷപ്പായ സ്റ്റീഫന്‍ മാര്‍മിയോണ്‍ ലോവിനെ ഓക്ലന്‍ഡിന്റെ പുതിയ ബിഷപ്പായി ഫ്രാന്‍സിസ് മാര്‍പാപ്പ മാറ്റി നിയമിച്ചു.ഓക്ക്ലന്‍ഡ് രൂപതയുടെ അജപാലന ശുശ്രൂഷയില്‍ നിന്നുള്ള ബിഷപ്പ് പാട്രിക് ജെയിംസ് ഡണ്ണിന്റെ രാജി മാര്‍പാപ്പ സ്വീകരിച്ചു. ഓക്ലന്‍ഡിലെ പന്ത്രണ്ടാമത് ബിഷപ്പായാണ് സ്റ്റീഫന്‍ മാര്‍മിയോണ്‍ ലോവ് നിയമിതനായത്.
ഹോക്കിറ്റികയിലാണ് സ്റ്റീഫന്‍ മാര്‍മിയോണ്‍ ജനിച്ചത്; മില്ലിയുടെയും ഫ്രാങ്ക് ലോവിന്റെയും ഇളയ കുട്ടിയായി.മാര്‍ഗരറ്റ്, ഡൊറോത്തി എന്നീ സഹോദരിമാരുണ്ട്. ഹോക്കിറ്റിക സെന്റ് മേരീസ് പ്രൈമറി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.വെസ്റ്റ്‌ലാന്‍ഡ് ഹൈസ്‌കൂളില്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.തുടര്‍ന്ന് അദ്ദേഹം ഹോക്കിറ്റികയിലും ക്രൈസ്റ്റ് ചര്‍ച്ചിലും ടിമാരുവിലെ ടിംബര്‍ലാന്‍ഡിലും വനം വകുപ്പുദ്യോഗസ്ഥനായി ജോലി ചെയ്തു. ഇതിനിടെ അദ്ദേഹം ടിമാരു നോര്‍ത്തിലെ പ്രാദേശിക ഇടവകയില്‍ സജീവമായി. യുവജന സംഘടനയ്‌ക്കൊപ്പം നിരവധി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.
തുടര്‍ന്നാണ് 1989-ല്‍ അദ്ദേഹം പൗരോഹിത്യത്തിലേക്കുള്ള വിളി മനസ്സിലാക്കിയത്. 1990-ല്‍ മോസ്ഗീലിലെ ഹോളി ക്രോസ് കോളേജ് സെമിനാരിയില്‍ പ്രവേശിച്ചു. 1994-1995 കാലയളവില്‍ ഫിലാഡല്‍ഫിയയിലെ സെന്റ് ചാള്‍സ് ബോറോമിയോ സെമിനാരിയില്‍ അവസാന വര്‍ഷ സെമിനാരി പഠനം പൂര്‍ത്തിയാക്കി. 1996-ല്‍ ഹോക്കിറ്റികയിലെ സ്വന്തം പട്ടണത്തില്‍ ക്രൈസ്റ്റ് ചര്‍ച്ച് രൂപതയുടെ വൈദികനായി.
മൈരെഹോ, ആഷ്ബര്‍ട്ടണ്‍, ഗ്രേമൗത്ത് ഇടവകകളില്‍ അസിസ്റ്റന്റ് വികാരിയായി സേവനമനുഷ്ഠിച്ച ശേഷം ടിമാരു നോര്‍ത്തിലെ ഇടവക വികാരിയായി.2005-2007 കാലഘട്ടത്തില്‍ റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ സ്പിരിച്വല്‍ തിയോളജിയില്‍ ലൈസന്‍സ് പൂര്‍ത്തിയാക്കി. 2008-ല്‍ ഹോളി ക്രോസ് സെമിനാരിയിലേക്ക് നിയമിതനായി, അവിടെ 2014 അവസാനം വരെ ഫോര്‍മേഷന്‍ ഡയറക്ടറായി സേവനമനുഷ്ഠിച്ചു. ഓക്ക്ലന്‍ഡിലെ ഈ സെമിനാരിയില്‍ ആയിരിക്കുമ്പോള്‍, പോണ്‍സണ്‍ബിയിലെ ഇടവക വികാരിയായും കുറച്ചുകാലം സേവനമനുഷ്ഠിച്ചു.2015 ലാണ് ഹാമില്‍ട്ടണില്‍ ബിഷപ്പായി നിയമിതനായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.