മാഡ്രിഡ്: സ്പെയിനില്‍ നടന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് വെള്ളി നേടി. ഫൈനലില്‍ സിംഗപ്പൂരിന്റെ ലോഹ് കീന്‍ യൂവിനോട് കടുത്ത പോരാട്ടത്തിനൊടുവിലാണ് കിഡംബി തോല്‍വി സമ്മതിച്ചത് (21-15,22-20).
ഫൈനലില്‍ ആദ്യ സെറ്റില്‍ പകുതി സമയത്ത് 11-7 ന് മുന്നിട്ട് നിന്ന ശ്രീകാന്തിന് പിന്നീട് മേധാവിത്വം നഷ്ടപ്പെട്ടു. ഒരു ഘട്ടത്തില്‍ ശ്രീകാന്ത് 9-3 ന് മുന്നിലായിരുന്നു. അതിനുശേഷം സിംഗപ്പൂര്‍ താരം കളി തിരിച്ചുപിടിച്ചു. ആദ്യ സെറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ രണ്ടാം സെറ്റ് കൂടുതല്‍ കടുത്ത മത്സരത്തിനാണ് സാക്ഷ്യം വഹിച്ചത്.7-4 ലീഡ് നേടിയ ശേഷം ശ്രീകാന്ത് തന്റെ എതിരാളിയെ തിരിച്ചുവരാന്‍ അനുവദിച്ചു. സ്‌കോര്‍ 20-20 എന്ന നിലയില്‍ തുടരെ രണ്ട് പോയിന്റുകള്‍ നേടി സിംഗപ്പൂര്‍ താരം കിരീടം ഉറപ്പിച്ചു.
ബിഡബ്ല്യുഎഫ് ലോക ചാമ്പ്യന്‍ഷിപ്പ് കിരീടം നേടുന്ന ആദ്യ സിംഗപ്പൂരുകാരനായി 24 കാരനായ കീന്‍ യൂ. കഴിഞ്ഞ രണ്ട് മാസത്തിനിടെ, ഒളിമ്പിക് ചാമ്പ്യന്‍ വിക്ടര്‍ അക്സല്‍സണ്‍ ഉള്‍പ്പെടെയുള്ള മികച്ച 10 കളിക്കാരില്‍ ആറ് പേരെ പിന്തള്ളിയാണ് ഈ റാങ്കിംഗില്‍ ഉയര്‍ന്നത്.ഒക്ടോബറില്‍ ഡച്ച് ഓപ്പണ്‍ നേടിയ അദ്ദേഹം ജര്‍മ്മനിയിലെ ഹൈലോ ഓപ്പണിലും വിജയിച്ചു.
ലോക ബാഡ്മിന്റന്‍ ഫൈനലിന് യോഗ്യത നേടിയ ആദ്യ ഇന്ത്യക്കാരനാണ് ശ്രീകാന്ത്. ലക്ഷ്യ സെന്‍ (2021), പ്രകാശ് പദുക്കോണ്‍ (1983), എച്ച്എസ് പ്രണോയ്(2019) എന്നിവര്‍ക്ക് ശേഷം ടൂര്‍ണമെന്റില്‍ മെഡല്‍ നേടുന്ന നാലാമത്തെ ഇന്ത്യക്കാരനും. സെമിയില്‍ ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്നിനെയാണ് കിഡംബി പരാജയപ്പെടുത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.